Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം ന്റെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചു,

01 Oct 2024 15:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :വെള്ളൂർ പഞ്ചായത്തിന്റെ 2,3,4 വാർഡുകളിൽ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു സിപിഐ എം ന്റെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചു, കഴിഞ്ഞ 10 ദിവസത്തിന് മുകളിലായി പമ്പിങ്ങ് സ്റ്റേഷന് മുൻപിൽ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴായി പോകുന്നു പൈപ്പ് പൊട്ടിയത് ഏതു ഭാഗത്താണ് എന്ന് ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്ന വിചിത്രമായ വിശദീകരണം ആണ് വാട്ടർ അതോററ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ഉണ്ടായത്. ഇതിനെതിരെ ശക്തമായ ജനകീയ വികാരം ഉണ്ടാകുമെന്നു സിപിഎം അറിയിച്ചു ഇതു കൊണ്ട് തീരുമാനം ആയില്ലെങ്കിൽ സമര പരിപാടികൾക്ക് മാറ്റം വരുത്തും,

സിപിഎം വെള്ളൂർ ലോക്കൽ സെക്രട്ടറി സ: ടി വി രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ശ്രീമതി. കുമാരി അദ്ധ്യക്ഷത വഹിച്ചു . ലോക്കൽ കമ്മറ്റി അംഗം ജിജോ മാത്യു സ്വാഗതം പറഞ്ഞു. എൻ സി പി നേതാവ് ടി വി ബേബി, സിപിഐ നേതാവ് ബേബി, രണ്ടാം വാർഡ് മുൻ മെമ്പർ ലിസി ജോയ് തുടങ്ങിയവർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു. ബ്ലോക്ക പഞ്ചായത്ത്‌ മെബർ അമൽ ഭാസ്കർ കൃതജ്ഞത പറഞ്ഞു പ്രശ്നം ഉടൻ പരിഹരിക്കും എന്ന വാട്ടർ അതോററ്റി അധികൃതരുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.





Follow us on :

More in Related News