Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 15:33 IST
Share News :
ഇനി മുതൽ ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റലായി ലഭിക്കും. ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്‌കരിക്കാനുള്ള നടപടികളാരംഭിച്ചുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. കോഴിക്കോട് കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവിങ് പരീക്ഷ പാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ഡിജിറ്റല്‍ ലൈസന്‍സുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചിത്രവും, ക്യു.ആര്‍.കോഡുമുള്ള ഡ്രൈവിങ് ലൈസന്‍സാണ് വരുക. ലൈസൻസ് ചോദിക്കുന്ന പാെലീസ് ഉദ്യോഗസ്ഥന് ഇനി മൊബൈലിൽ കാണിച്ചുകൊടുത്താൽ മതിയാകും. കാര്‍ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്‍ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് ഫീസ് ഈടാക്കുക. കാര്‍ഡ് അച്ചടിക്കുന്ന കമ്പനിയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അവരെ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
കഴിഞ്ഞ ദിവസമാണ് ഡ്രൈവിങ് ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡിജിറ്റലാക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചതെങ്കിലും ആറ് വര്‍ഷം മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ ഇവ ഡിജിറ്റലാക്കിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി. അച്ചടി തടസ്സപ്പെട്ട സാഹചര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് സ്വന്തംനിലയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും വാഹനരേഖകളും ലൈസന്‍സും 2018 മുതല്‍ ഡിജിറ്റല്‍രൂപത്തില്‍ സൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് കാര്‍ഡ് വിതരണം വൈകുന്നതിനാല്‍ ലൈസന്‍സ് എടുക്കുന്നവരും കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.