Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 19:16 IST
Share News :
വൈക്കം: കേരളത്തെ വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യത്തെ മുൻനിർത്തി
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വൈക്കത്ത് കേരള എൻ ജി ഒ യൂണിയൻ്റെ ആഭിമുഖ്യത്തിൽ എ ഇ ഒ ആഫീസ് പരിസരം ശുചീകരിച്ചു. ഏരിയയിലെ 50 ആഫീസുകളെ ഹരിതചട്ടം പാലിച്ച് പ്രവർത്തിക്കുന്നതിന് തെരഞ്ഞെടുത്തു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: കെ കെ രഞ്ജിത്ത് ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ വൈക്കം ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പിൽ, ജില്ലാ സെക്രട്ടേറ്റംഗം വി. കെ വിപിനൻ, ഏരിയ പ്രസിഡൻ്റ് സരിതാദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.