Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനാലിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞത് അപകട ഭീഷണിയായി

15 May 2024 09:33 IST

ENLIGHT REPORTER KODAKARA

Share News :


കൊടകര: പേരാമ്പ്ര ചെറുകുന്ന് റോഡില്‍ പുത്തൂക്കാവ് ഇറിഗേഷന്‍ ബ്രാഞ്ച് കനാലിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞത് അപകട ഭീഷണി ഉയര്‍ത്തുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിനോട് ചേര്‍ന്നാണ് കരിങ്കല്‍ഭിത്തി ഇടിഞ്ഞിട്ടുള്ളത്. കാല്‍നടക്കാരും വാഹനങ്ങളും കനാലിലേക്ക് വീണ് അപകട സംഭവിക്കാനുള്ള സാധ്യതയുള്ളതിനാല്‍  മഴക്കാലത്തിനു മുമ്പായി പുനര്‍നിര്‍മാണം നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി കൊടകര പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുഷ്പാകരന്‍ തോട്ടുംപുറം അധ്യക്ഷത വഹിച്ചു. പാലി ഉപ്പുംപറമ്പില്‍, പി.ജെ.ഡേവിഡ്, ജോസ് തെക്കന്‍, ഡേവിസ് പാലിയേക്കര, പി.എം.സുബ്രമണ്യന്‍,എം.കെ.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു

Follow us on :

More in Related News