Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ നാടൻ ഭാഷ കണ്ടു പിടിച്ച സാഹിത്യകാരൻ ശ്രീകുമാരൻ തമ്പി.

13 May 2024 15:51 IST

santhosh sharma.v

Share News :

ബഷീർ സ്വന്തം ഭാഷ ഉണ്ടാക്കിയെഴുതുകയല്ല ഉചിതമായ നാടൻ ഭാഷ കണ്ടുപിടിച്ച് അതിൽ സംസാരിക്കുകയാണ് ചെയ്തതെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ 2023 - ലെ ബഷീർ ബാല്യകാല സഖി പുരസ്കാരം ഏറ്റു വാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

 തൻ്റെ രചനാമാധുര്യം മുഴുവനും അവിവർത്തനീയമായ നാടൻ വാക്കുകൾ വഴി ആവിഷ്ക്കരിക്കുന്നതിൽ മിടുമിടുക്കനായ ബഷീറിൻ്റെ കൃതികൾ വിശ്വസാഹിത്യമാണ്. എന്നാൽ വിശ്വസാഹിത്യത്തിൻ്റെ കുത്തകക്കാരയ പാശ്ചാത്യ-അമേരിക്കൻ സാഹത്യകാരന്മാരുടെ കൈയിലെത്തുമ്പോഴെയ്ക്ക് അതിൻ്റെ വിശ്വം ഇല്ലാതാകും. അതാണ് ബഷീർ സാഹിത്യത്തിൻ്റെ വിജയവും ദുരന്തവുമെന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.

സുകുമാർ അഴീക്കോട് ജയന്തിയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം നൽകിയത്. മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി. ഭാസ്ക്കർ സമ്മേളനം ഉൽഘാടനം ചെയ്തു. ബഷിർ സ്മാരക സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ പുരസ്കാര സമർപ്പണവും, ഭാരത് ഭവൻ മെംബർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ആദാരപത്രവും  കഥാകൃത്ത് കെ.എ. ബീന

ക്യാഷ് അവാർഡും നൽകി. സമിതി വൈസ് ചെയർമാൻ മോഹൻ.ഡി. ബാബു, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News