Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 20:38 IST
Share News :
തലയോലപ്പറമ്പ്: ഇന്ത്യയിൽ ദളിതരും ന്യൂനപക്ഷ മതവിഭാഗങ്ങളും സ്ത്രീകളും കുട്ടികളും ഇത്രയേറെ അക്രമിക്കപ്പെട്ട കാലം രാജ്യത്ത് മുൻപൊരിക്കലും ഉണ്ടായിട്ടില്ലന്നും
നുണകൾ മാത്രം പറയുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ.ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരാണാർത്ഥം തലയോലപ്പറമ്പ് പാലാംങ്കടവിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇപ്പോൾ ഭരിക്കുന്നത് പേരുകൊണ്ട് കമ്മൂണിസ്റ്റ് സർക്കാരാണെങ്കിലും കമ്മ്യൂണിസവുമായി യാതൊരു ബന്ധവും ഇല്ലാതെ നരേന്ദ്ര മോദി വൻകിട കുത്തക മുതലാളിമാരെ പ്രോൽസാഹിപ്പിക്കുന്ന അതെ തരത്തിൽ വൻകിട കുത്തകകളെ സഹായിക്കുന്ന സമീപനമാണ് പിണറായി സർക്കാർ പിൻതുടരുന്നതെന്നും വി.എം സുധീരൻ അഭിപ്രായപ്പെട്ടു.
മോഹൻ കെ. തോട്ടുപുറം അധ്യക്ഷത വഹിച്ചു. റോയ് കെ.പൗലോസ്, മോഹൻ ഡി.ബാബു, എൻ.എം. താഹ എം.കെ.ഷിബു, ബി. അനിൽകുമാർ, പി.വി.പ്രസാദ്, കെ.കെ. മോഹനൻ, മറ്റ് യു ഡി എഫ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു..
Follow us on :
Tags:
More in Related News
Please select your location.