Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരികള്‍ ലഹരി വിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു

28 Mar 2025 18:42 IST

കൊടകര വാര്‍ത്തകള്‍

Share News :



കോടാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു . ആല്‍ത്തറയ്ക്കല്‍ നടന്ന പരിപാടി സമിതി ജില്ല സെക്രട്ടറിയേറ്റംഗം പി.ജി. രെഞ്ജിമോന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.എം.ഷാജഹാന്‍ , ബൈജു പള്ളിപ്പാടന്‍, ടൈറ്റസ് കട്ടക്കയം, ഫൗസിയ ഷാജഹാന്‍, വി.ജി.സതീഷ് എന്നിവര്‍ നേതൃത്വം നല്കി.


Follow us on :

More in Related News