Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 19:58 IST
Share News :
കടുത്തുരുത്തി : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തിൽ നടത്തിയ ക്വിസ്് മത്സരത്തിൽ കോതനല്ലൂർ ഇമ്മാനുവേൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ശരൺ കെന്നഡി, പി. കാർത്തിക് എന്നിവർ ഒന്നാം സ്ഥാനം നേടി. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രുതി നന്ദന രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി സെന്റ്. ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അശ്വതി സി ജോൺ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഒക്‌ടോബർ 29ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗം കെ.എസ് രമേശ് ബാബു മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രൊജക്ട്് ഓഫീസർ എം.വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഖാദിപ്രചാരകരായ എം.കുര്യൻ, വി.കെ സുരേന്ദ്രൻ, എൻ.എ പങ്കജാക്ഷൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിയ പി. ജോസ്, അൻഫി പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ജസി ജോൺ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.