Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 08:10 IST
Share News :
കൊല്ലം: പരവൂർ കോടതിയിലെ എ.പി.പി. അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണം പ്രഹസനമായിരുന്നെന്ന് ആക്‌ഷൻ കൗൺസിൽ ആരോപിക്കുന്നു. അന്വേഷണത്തെപ്പറ്റി ലഭിച്ച വിവരാകാശരേഖയുടെ അടിസ്ഥാനത്തിലാണ് ആക്‌ഷൻ കൗൺസിലിന്റെ നിഗമനം. കുറ്റാരോപിതർക്കെതിരേ ഒരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് വിവരാവകാശം വഴി അന്വേഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ പ്രതികൾ മുൻകൂർ ജാമ്യം നേടാൻ പ്രധാനമായി അവലംബിച്ചത് അന്വേഷണ റിപ്പോർട്ടാണ്. അന്വേഷണത്തിന് ടേംസ് ഓഫ് റഫറൻസ് ഇല്ല. അന്വേഷണ ഉദ്യോഗസ്ഥൻ ആരിൽനിന്നെല്ലാം മൊഴിയെടുക്കണമെന്നതിന് മാനദണ്ഡങ്ങൾ നിർദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം. സ്വയമേവ മൊഴിനൽകാൻ സന്നദ്ധമാണെന്ന് ആരെങ്കിലും അറിയിച്ചിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് മറുപടി. ഇത് ശരിയല്ലെന്നും ഡി.പി.പി. മൊഴിനൽകാൻ തയ്യാറായി മെയിൽ സന്ദേശം അയച്ചിരുന്നെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹിയായ പി.ഇ.ഉഷ പറഞ്ഞു.
കൊല്ലം ജില്ലയിലെ പ്രോസിക്യൂട്ടർമാർ, പോലീസുകാർ, ജീവനക്കാർ എന്നിവരോട് മാത്രമാണ് വിവരങ്ങൾ ചോദിച്ചത്. അനീഷ്യ അവസാനം ആശയവിനിമയം നടത്തിയ ജില്ലയ്ക്ക് പുറത്തുള്ളവരോട് അന്വേഷിച്ചില്ല. തെളിവുശേഖരണവും അപ്രകാരമാണ് നടത്തിയത്. ഉചിതമെന്നു തോന്നിയ തെളിവുകൾ ശേഖരിച്ചു. അത് ഫയലിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. റിപ്പോർട്ട് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്ന് പറയുന്നു. സർക്കാരിന്റെ അംഗീകാരമില്ലാത്ത റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമ്പോൾ, അത് കോടതിയെ തെറ്റിദ്ധരിപ്പിക്കൽ അല്ലേയെന്ന് ആക്‌ഷൻ കൗൺസിൽ ചോദിക്കുന്നു.
Follow us on :
More in Related News
Please select your location.