Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 18:57 IST
Share News :
മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലില്‍ വെള്ളമെത്തി
മറ്റത്തൂര്‍: മുണ്ടകന്‍ വിളയിറക്കാനായി മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിലേക്ക് അധികൃതര്‍ വെള്ളം തുറന്നുവിട്ടു. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിക്കു കിഴിലുള്ള മറ്റത്തൂര്‍ കനാലിലെ വെള്ളത്തെ ആശ്രയിച്ച് മുണ്ടകന്‍ കൃഷിയിറക്കുന്നവര്‍ വെള്ളമില്ലാതെ ദുരിതത്തിലായിരുന്നു. മറ്റത്തൂരിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തിലാണ് പ്രധാനമായും കനാല്‍വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പേ നിലമൊരുക്കി ഞാറ്റടി തയ്യാറാക്കി കര്‍ഷകര്‍ കാത്തിരുപ്പു തുടങ്ങിയെങ്കിലും കനാല്‍വെള്ളമെത്താതിരുന്നത് കൃഷി വൈകിച്ചു. പത്ത് ദിവസം മുമ്പ് കനാലിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. എന്നാല്‍ ആറ്റപ്പിള്ളി ഭാഗത്തുള്ള അണ്ടര്‍ടണലിനു സമീപം വെള്ളത്തിലൂടെ ഒഴുകിവന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളം കവിഞ്ഞൊഴുകിയതിനാല്‍ കനാല്‍ അടക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് വീണ്ടും കനാലിലേക്ക് വെള്ളം തുറന്നുവിട്ടത്. വെള്ളമെത്തിയതോടെ ഞാറുനടീലടക്കമുള്ള കൃഷിപ്പണികള്‍ നടത്താനുള്ള തിരക്കിലാണ് മാങ്കുറ്റിപ്പാടത്തെ കര്‍ഷകര്‍ .
Follow us on :
Tags:
More in Related News
Please select your location.