Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി : കാപ്പ ചുമത്തിയത് പാമ്പാടി ഏറ്റുമാനൂർ സ്വദേശികൾക്ക് എതിരെ

21 May 2024 21:07 IST

SUNITHA MEGAS

Share News :



കടുത്തുരുത്തി: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. പെരുമ്പായിക്കാട്

ലക്ഷംവീട് കോളനി ഭാഗത്ത്

വട്ടമുകൾ വീട്ടിൽ ( പാമ്പാടി

ആളിക്കടവും ഭാഗത്ത് വാടകയ്ക്ക്

താമസം ) കെനസ് (18), ഏറ്റുമാനൂർ

പേരൂർ 101 കവല ഭാഗത്ത് ശങ്കരമാല

കോളനിയിൽ താനപുരക്കൽ വീട്ടിൽ

കണ്ണൻ എന്ന് വിളിക്കുന്ന അനുമോൻ

(34) എന്നിവരെയാണ് കോട്ടയം

ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട്ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്

നടപടി. കെനസിനെ ഒരു വർഷത്തേക്കും,അനുമോനെ

ആറുമാസത്തേക്കുമാണ് നാടുകടത്തിയത്. കെന സിന്, ഗാന്ധിനഗർ ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം എന്നീ കേസുകളും, അനുമോൻ ഏറ്റുമാനൂർ സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Follow us on :

More in Related News