Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 13:56 IST
Share News :
തലയോലപ്പറമ്പ് : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3119-ാം നമ്പർ ശാഖയിൽ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഏകദിന ശിൽപ്പശാലയും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. എണ്ണക്കാത്തറ വൈദ്യശാലയുടെ സഹകരണത്തോടെയാണ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് പി.ടി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡൻ്റ് വി. എൻ രാമചന്ദ്രൻ, സെക്രട്ടറി ഷാജി നെടുമല , പി.എസ് മോഹനൻ, എ. ഡിശിവദാസൻ, ബീനാ ബാബു, എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആരോഗ്യ സംരക്ഷണവും ആയുർവേദവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ആര്യ രമേശ് എണ്ണക്കാത്ത ക്ലാസ് നയിച്ചു. തുടർന്ന്
സൗജന്യ മരുന്നുവിതരന്നവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.