Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 20:11 IST
Share News :
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്തും കാര്‍ഷിക വികസന - കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നിലമ്പൂര്‍ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തില്‍ സംഘടിപ്പിക്കുന്ന 'നിറപൊലി 25' കാര്‍ഷിക മേളയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ജനുവരി 2 മുതല്‍ 6 വരെ നീണ്ടുനില്‍ക്കുന്ന മെഗാ കാര്‍ഷിക- പ്രദര്‍ശന- വിജ്ഞാന- വിപണനമേള ജില്ലയുടെ കാര്‍ഷികരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം ലക്ഷ്യംവെച്ചു കൊണ്ടുള്ളതാണ്.
മേളയോടനുബന്ധിച്ച് കാര്‍ഷിക വിജ്ഞാന വിഷയങ്ങളിലായി എട്ട് സെമിനാറുകള്‍, പുഷ്പഫല പ്രദര്‍ശനം, കാര്‍ഷിക, മൂല്യവര്‍ദ്ധന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, സാംസ്‌കാരിക കലാസന്ധ്യ, മഡ് ഫുട്‌ബോള്‍, മണ്ണ് പരിശോധനാ ക്യാമ്പ്, കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സര്‍വ്വീസ് ക്യാമ്പ്, വിവിധ മത്സരങ്ങള്‍ നടക്കും. കൃഷിയുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പ്രദര്‍ശനങ്ങളും വിപണന മേളയും സെമിനാറുകളും നിറപൊലിക്ക് നിറം പകരും. കൃഷിക്ക് ആവശ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം നൂതന കൃഷി രീതികളെക്കുറിച്ച് കര്‍ഷകരില്‍ അവബോധം ഉണര്‍ത്തുകയും പുത്തന്‍ ആശയങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനും ഇത് അവസരം ഒരുക്കും.
വ്യാഴാഴ്ച രാവിലെ എട്ടിന് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് മേള ആരംഭിച്ചത്. പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കാര്‍ഷിക പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം പി വി അബ്ദുല്‍ വഹാബ് എം പി നിര്‍വഹിച്ചു. ജില്ലാ കലകര്‍ വി ആര്‍ വിനോദ് മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ സറീന ഹസീബ്, എന്‍ എ കരീം, നസീബ അസീസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന , കൃഷി അഡീഷണല്‍ ഡയറക്ടര്‍ തോമസ് സാമുവല്‍, ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ബെന്നി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.