Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാരാജാസിന് ഓട്ടോണോമസ് പദവിയില്ലെന്ന് വിവരാവകാശ രേഖ; കാലാവധി അവസാനിച്ചത് 2020 മാർച്ചിൽ

15 Oct 2024 13:12 IST

- Shafeek cn

Share News :

കൊച്ചി: മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നൽകാതെ യുജിസി. ഓട്ടോണമസ് പദവി അം​ഗീകാരം 2020 മാർച്ച്‌ വരെ മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റി വിവരാവകാശ നിയമം വഴി എടുത്ത രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.


ഈ സാഹചര്യത്തിൽ കോളേജ് നടത്തുന്ന പരീക്ഷകൾ അസാധുവാകും. മഹാരാജാസ് കോളേജിന്റെ അഫിലിയേഷൻ എം ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും ഓട്ടോണമസ് പദവി നഷ്ടപ്പെടുത്തിയ കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും യുസിസി നിവേദനം നൽകിയതായാണ് റിപ്പോർട്ട്.


ഏതാനും മാസങ്ങൾക്ക് മുമ്പ് മഹാരാജാസിന്റെ സ്വയം ഭരണ പദവി ചോദ്യം ചെയ്ത് വിവാദങ്ങളുണ്ടായിരുന്നു. അന്ന് അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും താത്ക്കാലിക കാല‌താമസമാണെന്നുമാണ് കോളേജ് അദികൃതരുടെ വിശദീകരണം. എന്നാൽ ഓട്ടോണോമസ് പദവി തുടരാൻ യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നത്.

Follow us on :

More in Related News