Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്ഷര മുറ്റത്ത് വെച്ച് ഭിന്നശേഷി ദിനാഘോഷം ആചരിച്ചു.

04 Dec 2024 12:14 IST

Jithu Vijay

Share News :


തിരൂരങ്ങാടി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും തിരൂരങ്ങാടി പി.എസ്. എം .ഒ . കോളേജ് എൻ.എസ്.എസ്. യൂണിറ്റും മലപ്പുറം ജില്ലാ ലീഗൽ അതോറിറ്റിയും സംയുക്തമായി തിരൂരങ്ങാടി അക്ഷര പുത്രി പത്മശ്രീ കെ.വി. റാബിയയുടെ വീട്ടുമുറ്റത്ത് ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും ഭിന്നശേഷി രംഗത്തും സാമൂഹ്യ രംഗത്തും പ്രവർത്തിക്കുന്നവരും കോളേജ് വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് പ്രൗഡമായി.


പരിപാടികൾ പത്മശ്രീ കെ.വി. റാബിയ ഉദ്ഘാടനം ചെയ്തു. ജില്ലാ സെഷൻ ജഡ്ജിയും ലീഗൽ സെൽ അതോറിറ്റി ജില്ലാ സെക്രട്ടറിയുമായ സാബിർ ഇബ്രാഹിം മുഖ്യാത്ഥിതിയായി. സംഘാടക സമിതി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. സുജിനി മുളമുക്കിൽ , ബഷീർ മമ്പുറം, ഡോ: വി.പി. ശബീർ,ഡോ: അലി അക്ഷിദ് എം, അക്ഷയ് എം,അഷ്റഫ് മനരിക്കൽ , സലാം ഹാജി മച്ചിങ്ങൽ, സത്യഭാമ ടീച്ചർ,ശബാന ചെമ്മാട് , കടവത്ത് മൊയ്തീൻ കുട്ടി, റിൻഷ എൻ.എസ്.എസ് പ്രസംഗിച്ചു. ലീഗൽ അതോറിറ്റി ജില്ലാ സെക്രട്ടറിയും സെഷൻ ജഡ്ജിയുമായ സാബിർ ഇബ്രാഹിമിനുള്ള ഉപഹാരം പത്മശ്രീ കെ.പി. റാബിയ നൽകി.ഷെമി വളാഞ്ചേരി, ഷിഫ , ശാഹിദ് ഗ്രാമ്പു, അൻഷിഫ, ആയിഷ , ഹസീന പാലത്തിങ്ങൽ, മാളു കൊളപ്പുറം, ആരിഫ കളിയാട്ട മുക്ക്, റുബീന പടിക്കൽ നേത്രത്വം നൽകി. ഖൈറുന്നീസ സ്വാഗതവും ഫാത്തിമ ഹന നന്ദിയും പറഞ്ഞു.

Follow us on :

More in Related News