Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫിന് നേരെ കൈയേറ്റ ശ്രമം

26 Apr 2024 22:27 IST

Jithu Vijay

Share News :


മലപ്പുറം : എല്‍ഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കയ്യേറ്റ ശ്രമം. യൂത്ത് ലീഗ് പ്രവർത്തകരാണ് വസീഫിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 134, ജി എച്ച്‌ എസ് എസ് നെല്ലിക്കുത്ത് സ്ക്കൂളില്‍ വച്ച്‌ യൂത്ത് ലീഗ് പ്രവർത്തകർ വസീഫിന്റെ കാർ തടഞ്ഞ് മർദിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

കേസെടുക്കാമെന്ന് ജില്ലാ പോലിസ് മേധാവി ഉറപ്പു നല്‍കിയതിനെ തുടർന്ന് എല്‍ഡിഎഫ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. പോളിങ് സമയം അവസാനിച്ചപ്പോള്‍ മലപ്പുറത്ത് 68.12 ശതമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

Follow us on :

More in Related News