Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 09:02 IST
Share News :
മുണ്ടക്കയം :
കോരുത്തോട് പഞ്ചായത്തിലെ മടുക്ക മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന കീച്ചാലിൽ അനിൽകുമാറി (48)നാണ് ഈ ദുരവസ്ഥ.
വീട്ടിലേക്ക് വീതിയുള്ള വഴിയുണ്ട് പക്ഷേ നടകൾ പൊളിച്ചുമാറ്റി ഇതൊരു റോഡ് ആക്കി മാറ്റണം എന്നത് അനിൽ കുമാറിൻ്റെ മാത്രം ആവശ്യമല്ല ഒരു നാടിന്റെ തന്നെ ആവശ്യമാണ്. രണ്ടുപേർ ചേർന്ന് അനിലിനെ എടുത്തു കൊണ്ട് വേണം വീട്ടിലേക്കും ആശുപത്രിയിലേക്കും '
2018 മുതൽ കിടപ്പുരോഗിയായ അനിൽകുമാറിന് പെട്ടെന്ന് രോഗം മൂർച്ചിച്ചാൽ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ നാലുപേരുടെ സഹായം വേണം. വീടിന്റെ തിണ്ണയിൽ ഇരുന്നാൽ റോഡ് കാണാമെങ്കിലും നടകയറി എടുത്തു കൊണ്ട് വേണം ആശുപത്രിയിൽ എത്തിക്കാൻ. ലോറി പോകാവുന്ന രീതിയിൽ പഞ്ചായത്ത് വക വഴിയാണ് ഇവിടെയുള്ളത്. വീടിന് സമീപമുള്ള പാലം വരെ ഈ നടകൾ പൊളിച്ച് റോഡ് ആയി നിർമ്മിച്ചാൽ പ്രയോജനകരമാവും എന്നാണ് ഇവർ പറയുന്നത്. ഈ പ്രദേശത്തെ 13 കുടുംബങ്ങളാണ് ഉള്ളത്. അനിൽകുമാറിന്റെ വീടിനു മുകളിൽ ഉള്ളവർക്ക് നടപ്പുവഴി മാത്രമാണുള്ളത് അങ്ങോട്ടേക്കും വഴിനീട്ടിയാൽ ഇത്രയും കുടുംബങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം സാധ്യമാക്കാൻ കഴിയും. അനിൽകുമാറിന്റെ ഭാര്യ രജനിയും മകൻ റെനീഷും അയൽപക്കത്തുള്ള യുവാക്കളും ചേർന്നാണ് പലപ്പോഴും ആശുപത്രിയിൽ കൊണ്ടു പോകുന്നത്. ആദ്യമൊക്കെ കസേരയിൽ ഇരുത്തി എടുത്തുകൊണ്ടു പോകുമെങ്കിലും പിന്നീട് ഇപ്പോൾ കയ്യിൽ എടുത്തുകൊണ്ടാണ് പോകുന്നത്.
കോരുത്തോട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലാണ് ഈ വഴി. അനിൽകുമാറിനെ പോലെ സമാനമായ പ്രായമായ നിരവധി ആളുകൾ മേഖലയിൽ ഉണ്ട്. നടകൾ പൊളിച്ചുമാറ്റി റോഡ് ആക്കി മാറ്റുവാൻ വലിയ തുകയുടെ ആവശ്യമൊന്നുമില്ലന്നു നാട്ടുകാർ പറയുന്നത്. അത് എത്രയും വേഗം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.
Follow us on :
Tags:
More in Related News
Please select your location.