Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 21:47 IST
Share News :
വൈക്കം:മഴ കനത്ത തോടെ വൈക്കത്തെ അവികസിത പ്രദേശങ്ങളായ കല്ലറ- മുണ്ടാർ - വാക്കേത്തറ പ്രദേശങ്ങളെ പ്രധാന നിരത്തുമായി ബന്ധിപ്പിക്കുന്ന റോഡ് വെള്ളത്തിൽ മുങ്ങിയതോടെ 650 ഓളം നിർധന കുടുംബങ്ങളുടെ ജീവിതം ദുരിത പൂർണമായി. വൈക്കം തലയാഴം തോട്ടകം ഗവൺമെൻ്റ് എൽപി സ്കൂൾ ജംഗ്ഷനിൽ നിന്നു ഒൻപതു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ ആറു കിലോമീറ്ററോളം ദൂരം കാൽനടപോലും ദുഷ്കരമായിരിക്കുകയാണ്..കിലോമീറ്ററുകളോളം നീന്തിയാണ് തലയാഴം, കല്ലറ പഞ്ചായത്തുകാർ കടകളിലേക്കും തൊഴിലിടങ്ങളിലേക്കും പോകുന്നത്.
വൈക്കത്തെ മൂന്നു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലറ - മുണ്ടാർ - വാക്കേത്തറ റോഡ് പൂർത്തിയായാൽ 5000 ഏക്കറോളം നെൽ കൃഷിക്കും മറ്റ് ഇടവിളകൾക്കും, ടൂറിസത്തിനും ഗുണകരമാകും. വൈക്കത്തെ ഉൾനാടൻവിനോദ സഞ്ചാര മേഖലയിലെ ഇടത്താവളങ്ങളിലൊന്നായ മുണ്ടാറിൻ്റെ വികസനത്തിനും റോഡുവികസനം ആക്കം കൂട്ടും. തലയാഴം പഞ്ചായത്ത് പരിധി കഴിഞ്ഞ് കല്ലറ പഞ്ചായത്തിലേയ്ക്കു കടന്നാൽ പാടശേഖരത്തിനു നടുവിലൂടെ കടന്നുപോകുന്ന റോഡ് പാടത്തിനൊപ്പം താഴ്ന്ന നിലയിലാണ്. എട്ടു മീറ്റർ വീതിയുള്ള റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിക്കുന്നതിനു കിഫ്ബിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ അനുവദിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. വെള്ളം ആഴ്ചകളോളം കെട്ടി നിൽക്കുന്നതോടെ റോഡിൻ്റെ ബാക്കി ഭാഗങ്ങളും ഇടിഞ്ഞ് യാത്രാദുരിതം ഏറെ ദുരിതപൂർണ്ണമാകുന്ന സ്ഥിതിയാണ്.
Follow us on :
Tags:
More in Related News
Please select your location.