Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 15:37 IST
Share News :
നിലമ്പൂര്‍ : നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ 2025 വര്‍ഷത്തെ പ്രവേശനത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റ് (ഫിറ്റര്‍ ട്രേഡ്), ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പാസായവര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റ് ( ഇലക്ട്രീഷ്യന്‍ ട്രേഡ് ), പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 10 സീറ്റ് ( വെല്‍ഡര്‍ ട്രേഡ് ) എന്നീ ഒഴിവുകളുണ്ട്. പ്രവേശനം നേടാന്‍ താത്പര്യമുള്ള അപേക്ഷകര്‍ ഐ.ടി.ഐയില്‍ നേരിട്ട് എത്തി അപേക്ഷിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഓഫ് ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19. ഫോണ്‍: 9446473722, 9745004852.
Follow us on :
Tags:
More in Related News
Please select your location.