Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിഞ്ഞുണങ്ങിയ സ്വപ്നങ്ങൾ

24 Jan 2025 22:12 IST

Basheer Puthukkudi

Share News :

കുന്നമംഗലം: കുന്നമംഗലം ഗ്രാമപഞ്ചായത്ത് സ്വപന പദ്ധതിയായി ആരംഭിച്ച നഗര അലങ്കാര പദ്ധതി കരിഞ്ഞുണങ്ങുന്നു. ഇപ്പോഴത്തെ ഭരണ സമിതി അധികാരമേറ്റെടുത്തതിന് തൊട്ടു പിന്നാലെയാണ് ഭരണസമിതി അംഗങ്ങൾ ഇതേ പദ്ധതി നടപ്പിലാക്കിയ ബത്തേരി മുൻസിപ്പാലിറ്റി സന്ദർശിച്ച് അതേ പോലെ കുന്നമംഗലം അങ്ങാടിയിലും ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനായി ജനകീയ യോഗം വിളിച്ചു ചേർക്കുകയും പരിപാടിയിൽ പങ്കെടുത്ത എല്ലാവരും പദ്ധതിയെ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ സ്വകാര്യ സ്ഥാപനത്തിൻ്റെ സഹായത്തോടെ ചെടികൾ വെച്ചുപിടിപ്പിച്ചെങ്കിലും കൃത്യമായ പരിപാലനം ലഭിക്കാതെ ചെടികളെല്ലാം ഉണങ്ങി ചെടിച്ചട്ടികൾ മാത്രം അവശേഷിച്ചിരിക്കുകയാണ്. അതേ സമയം പദ്ധതിയുടെ ഭാഗമായി സ്വകാര്യ സ്ഥാപനം സ്ഥാപിച്ച പരസ്യ ബോർഡ് പുതിയത് സ്ഥാപിച്ചിട്ടുണ്ട്. നഗര ഭംഗിക്ക് വേണ്ടി സ്ഥാപിച്ച ചെടിച്ചട്ടികൾ ഇപ്പോൾ യാത്രക്കാർക്ക് ഉപദ്രവമായി മാറിയിരിക്കുകയാണ്. ചെടികൾ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ചെടിച്ചട്ടികളും പരസ്യ ബോർഡുകളും എടുത്തു മാറ്റണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Follow us on :

More in Related News