Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 16:36 IST
Share News :
പാലക്കാട്: പാലക്കാട് ലോഡ്ജ് പരിശോധനയില്‍ പ്രതിഷേധിച്ചുളള കോണ്‍ഗ്രസ് എസ് പി ഓഫിസ് മാര്‍ച്ച് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ 'ഇക്കിളിപ്രയോഗം' കൗതുകകരമായി. ബാരിക്കേഡ് കെട്ടിയ കയര്‍ അഴിക്കാന്‍ നോക്കിയ പ്രവര്‍ത്തകര്‍ പോലീസുകാരുടെ കയ്യില്‍ ഇക്കിളിയിട്ടതും, കൈ എടുക്കാന്‍ അഭ്യര്‍ത്ഥിച്ചതുമെല്ലാമാണ് ചിരി പടര്‍ത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസംഗത്തിന് ശേഷമായിരുന്നു സംഭവം. താരതമ്യേന ശാന്തരായിരുന്ന പ്രവര്‍ത്തകര്‍ പ്രസംഗത്തിന് ശേഷം കൂടുതല്‍ അക്രമാസക്തരായി. ശേഷം ബാരിക്കേഡ് എടുത്തുകളയാനായി അവ കെട്ടിയ കയര്‍ അഴിച്ചുമാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ കയറില്‍ പൊലീസുകാര്‍ മുറുകെ പിടിച്ചതുകൊണ്ട് അതിന് സാധിച്ചതുമില്ല. അതോടെയാണ് ഒരു പ്രവര്‍ത്തകന്‍ പൊലീസിന്റെ കയ്യില്‍ ഇക്കിളിയിട്ടതും, കൈ മാറ്റാന്‍ പൊലീസുകാരോട് അഭ്യര്‍ത്ഥിച്ചതും.
അതേസമയം, കോണ്‍ഗ്രസ് എസ് പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ പിണറായി വിജയനെതിരെയും പൊലീസിനെതിരെയും അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. വിരല്‍ നക്കിയിട്ടാണ് പിണറായി വിജയന്‍ കേസുകള്‍ ഒത്തു തീര്‍പ്പാക്കിയത് എന്നും പൊലീസുകാര്‍ നാറികള്‍ എന്നുമായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം.
സോറി പോലും പറയാന്‍ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സുധാകരന്‍ പറഞ്ഞുതുടങ്ങിയത്. ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ലെന്നും ഈ സംഭവത്തെ നിയമപരമായി നേരിടുമെന്നും കെ സുധാകരന്‍ പറഞ്ഞു. പോലീസിന്റെ ഈ ഒറ്റ രാത്രിയിലെ നടപടികള്‍ കൊണ്ട് ജയിക്കാവുന്ന വോട്ടിന്റെ ഇരട്ടി രാഹുല്‍ നേടിക്കഴിഞ്ഞുവെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎഐഎമ്മിന് നേരെയും കടുത്ത അധിക്ഷേപം സുധാകരന്‍ തൊടുത്തുവിട്ടു. കൈവിരല്‍ നക്കിയിട്ടാണ് പിണറായി വിജയന്‍ കേസുകള്‍ കെ സുരേന്ദ്രന്റെ കള്ളപ്പണക്കേസ് ഒത്തു തീര്‍പ്പാക്കിയത് എന്ന അധിക്ഷേപ പരാമര്‍ശവും സുധാകരന്‍ ഉന്നയിച്ചു. സിപിഐഎം നശിക്കാന്‍ പാടില്ല എന്നാണ്, പക്ഷെ നാശത്തിന്റെ പാതയിലേക്കാണ് അവര്‍ പോകുന്നത്. ഇതൊന്നും കണ്ട് യുഡിഎഫ് ആശങ്കപ്പെടേണ്ടെന്നും, ധൈര്യമായി മുന്നോട്ടുപോകണമെന്നും സുധാകരന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.