Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 22:11 IST
Share News :
മേപ്പയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ന് അവരുടെ അഭിരുചിക്കനുസരിച്ച് അതാത് ജില്ലകളിൽ സീറ്റ് ലഭ്യമാക്കാനുളള സാഹചര്യമുണ്ടാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ആവശ്യപ്പെട്ടു.സീറ്റ് ലഭ്യമാവാത്ത മലബാറിലെ വിദ്യാർത്ഥികൾ തിരുവിതാംകൂറിൽ പത്തനംതിട്ടയിൽ ഒഴിവുള്ള വിദ്യാലയങ്ങളിൽ പോയി പഠിക്കണം എന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ വെളിവില്ലായ്മ ജനം തിരിച്ചറിയണം.തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവശ്യമായ സീറ്റുകൾ സ്ഥിരമായി ലഭ്യമാവാൻ വേണ്ടിയുള്ള സംവിധാനമൊരുക്കണം.അല്ലാതെ താൽക്കാലിക സംവിധാനമൊരുക്കി മലബാറിലെ വിദ്യാർത്ഥികളെ അവഗണിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സാജിദ് ആവശ്യപ്പെട്ടു.പ്ലസ് വൺ അധിക ബാച്ച് അനുവദിക്കണമെന്നാ വശ്യപ്പെട്ട് മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മേപ്പയൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കൺവീനർ എം.കെ. അബ്ദുറഹിമാൻ,ഡി.സി.സി സെക്രട്ടറി ഇ അശോകൻ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി .രാമചന്ദ്രൻ,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ. അനീഷ്,കെ.എം.എ. അസീസ് എന്നിവർ സംസാരിച്ചു.
പ്രതിഷേധ സംഗമത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ,ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ എടത്തുക്കണ്ടി,ആന്തേരി ഗോപാലകൃഷ്ണൻ,ഇല്ലത്ത് അബ്ദുറഹിമാൻ,
ഹുസ്സൈൻ കമ്മന,ഇ.കെ. മുഹമ്മദ് ബഷീർ,വി .മുജീബ്,പുതുക്കുളങ്ങര സുധാകരൻ,ടി.എം. അബ്ദുള്ള,എം. പ്രസന്ന കുമാരി,കെ.കെ. അനുരാഗ്,റിയാസ് മലപ്പാടി,സത്യൻ വിളയാട്ടൂർ,
എം.കെ. ഫസലുറഹ്മാൻ,പി.കെ. രാഘവൻ, അൻവർ കുന്നങ്ങാത്ത്,എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.