Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2024 12:28 IST
Share News :
സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ശിക്ഷാ കേരള വഴി നടപ്പിലാക്കുന്ന മൂന്ന് നൈപുണി വികസന കേന്ദ്രങ്ങള്‍ കുന്ദമംഗലം മണ്ഡലത്തില്‍ അനുവദിച്ചതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. പെരിങ്ങളം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ്, ഇരിങ്ങല്ലൂര്‍ ജി.എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളിലാണ് സ്കില്‍ ഡെവലപ്പ്മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കുന്നതിന് അനുമതിയായത്.
ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യസം പൂര്‍ത്തിയാക്കിയശേഷം പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍, സ്കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍, മറ്റു പിന്നോക്ക മേഖലകളിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് അവരവരുടെ അഭിരുചിക്കും ഭാവി തൊഴില്‍ സാധ്യതക്കും അനുഗുണമായ വൈദഗ്ധ്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പലാക്കുന്നത്. ഓരോ കേന്ദ്രത്തിലേയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 21.5 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് മെഷീന്‍ ലേണിംഗ്, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്നീഷ്യന്‍, പെരിങ്ങളം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജി.എസ്.ടി അസിസ്റ്റന്‍റ്, ഇലക്ട്രീഷ്യന്‍, ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എക്സിം എക്സിക്യൂട്ടീവ് (ലോജിസ്റ്റിക്), ജി.എസ്.ടി അസിസ്റ്റന്‍റ് എന്നീ കോഴ്സുകള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഒരു വര്‍ഷം കാലാവധിയുള്ള പ്രസ്തുത കോഴ്സുകളില്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സംവരണം പാലിച്ചും മെറിറ്റ് അടിസ്ഥാനത്തിലുമാണ് പ്രവേശനം നല്‍കുന്നത്. സ്കൂളൂകളുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാത്ത രീതിയിലാണ് കോഴ്സുകള്‍ സംവിധാനിച്ചിട്ടുള്ളത്. തൊഴില്‍ സാധ്യത ഏറെയുള്ള മേഖലകളില്‍ പ്രാവീണ്യമുളളവരെ വാര്‍ത്തെടുക്കുകയും അതുവഴി തൊഴിലില്ലായ്മക്ക് പരിഹാരമുണ്ടാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പിടിഎ റഹീം എംഎല്‍എ പറഞ്ഞു.
Follow us on :
More in Related News
Please select your location.