Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരര തുറന്ന പോരാട്ടം പ്രഖ്യാപിച്ച് : യൂത്ത് കോൺഗ്രസ്‌ കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി

17 Mar 2025 11:54 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ലഹരിയോട് സന്ധിയില്ല സമരം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി.

 കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ടേബിൾ ടോക്കും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.


കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘം അഴിഞ്ഞാടുന്ന സാഹചര്യത്തിൽ മേഖലയിലെ വിദ്യാലയങ്ങളും, ബസ്സ്സ്റ്റാന്റും കേന്ദ്രികരിച്ച് "ഡ്രോപ്പ് ദി ഡ്രഗ്സ്, ബിൽഡ് ദി ഫ്യൂച്ചർ" എന്ന ആശയത്തിൽ ലഹരി വിരുദ്ധ യുവസമിതകൾ രൂപീകരിച്ച്

പ്രവർത്തനം ഊർജിതമാക്കുന്നത്. കൊണ്ടോട്ടി മുനിസിപ്പൽ 5 അംഗങ്ങളെ യുവജാഗ്രത സമിതിയായി തെരഞ്ഞടുത്തു 

ഓരോ യൂണിറ്റുകളിലും സമിതികൾ രൂപീകരിച്ചു പ്രവർനത്തങ്ങൾ ഏകോപിപ്പിക്കാൻ ഭാരവാഹികളെ ചുമതലപെടുത്തി 


കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച "ഡ്രോപ്പ് ദി ഡ്രഗ്ഗ്സ്, ബിൽഡ് ദി ഫ്യൂച്ചർ" ടേബിൾ ടോക്ക് കൊണ്ടോട്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹഫീസ് കൊല്ലരൻ ഉദ്ഘാടനം നിർവഹിച്ചു. കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ ജിഹാദ് സി.കെ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കോൺഗ്രസ്സ് പ്രസിഡന്റ്‌ ദാവൂദ് കുന്നംപള്ളി മുഖ്യ പ്രഭാഷണം നിർവഹിച്ചു, ലുക്മാൻ കാരി സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജാഫർ കോട്ട, ഫർസിൻ ചീക്കോട്, കോൺഗ്രസ്സ് കൗൺസിലർമാർ ആശംസകൾ അറിയിച്ചു. അനിൽകുമാർ.വി നന്ദി പറഞ്ഞു

Follow us on :

More in Related News