Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

10 Sep 2025 20:22 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട്, കുന്ദമംഗലം, ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ,കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.  കെ.പി.സി.സി മെമ്പർ എം.പി ആദം മുൽസി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സിവി സംജിത് അധ്യക്ഷനായി. ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് വേലായുധൻ, എം.പി കേളുക്കുട്ടി, സലാം, ബാബു നെല്ലൂളി , ടി.കെ സുധാകരൻ , എം .പി അശോകൻ, ടി കെ ഹിതേഷ് കുമാർ, തൂലിക മോഹനൻ, എംകെ അജീഷ്, ജിജിത്ത് പൈങ്ങോട്ടുപുറം, പി. ഷൗക്കത്തലി, ഷൈജ വളപ്പിൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News