Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തരിശ് രഹിത കരുമാല്ലൂരിനായി ഞാറ് നട്ടു

22 Jul 2024 12:24 IST

Anvar Kaitharam

Share News :

തരിശ് രഹിത കരുമാല്ലൂരിനായി ഞാറ് നട്ടു


പറവൂർ: തരിശ് രഹിത കരുമാല്ലൂരിനായി പഞ്ചായത്തിൻ്റേയും, പാടശേഖര സമിതിയുടേയും നേതൃത്വത്തിൽ പാടത്ത് ഞാറ് നട്ടു.

ജില്ലയുടെ നെല്ലറയായ കരുമാല്ലൂരിൽ വർഷങ്ങളായി തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതിന് പാടശേഖരസമിതി തീരുമാനിച്ചിരുന്നു. ഇതിന് തുടക്കം കുറിച്ച് ടി കെ റോഡിന് സമീപമുള്ള നെൽവയലിൽ ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു അധ്യക്ഷയായി. കരുമാലൂർ പഞ്ചായത്തിൽ ആയിരത്തോളം ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. എന്നാൽ 100 ഏക്കറോളം സ്ഥലം വർഷങ്ങളായി തരിശായി കിടക്കുകയാണ്. വില്ലേജ് - പഞ്ചായത്ത് രേഖകളിൽ ഭൂഉടമകളെ കണ്ടെത്താനാകുന്നില്ല. ഇവരെ കണ്ടെത്തുന്നതിന് റവന്യൂ വിഭാഗത്തിൻ്റെ എല്ലാ സേവനങ്ങളും നൽകുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. തരിശ് രഹിത കേരളത്തിന്റെയും കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കൃഷിക്ക് അനുയോജ്യമായ എല്ലാ സ്ഥലങ്ങളും കണ്ടെത്തി ആർഡിഒയുടെ പ്രത്യേക അനുമതിയോടെ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് പാടശേഖരസമിതി.

ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് മേനാച്ചേരി, കരുമാല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ജയ രാധാകൃഷ്ണൻ, കൃഷി ഓഫീസർ എൽസ ഗെയിൽസ്, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News