Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.ആര്‍.ആന്റ് ടി തോട്ടത്തില്‍ പട്ടാപകല്‍ വീണ്ടും കാട്ടാന ശല്യം...റബ്ബര്‍ മരങ്ങള്‍ തകര്‍ത്തു.

04 Sep 2024 07:03 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയംഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി.ആര്‍.ആന്റ് ടി തോട്ടത്തിലെ ചെന്നാപ്പാറ ഡിവിഷനിലാണ് കാട്ടാന ശല്യം ഉണ്ടായിരിക്കുന്നത്.തോട്ടത്തിലെ നിരവധി റബ്ബര്‍ മരങ്ങളുടെ തൊലി കളഞ്ഞ് പട്ട തകര്‍ത്ത നിലയിലാണ്. പുലര്‍ച്ചെ എത്തിയ 18 ഓളം കാട്ടാനകള്‍ റബ്ബര്‍ തോട്ടത്തില്‍ കയറി നാശം വിതക്കുകയായിരുന്നു. രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് കാട്ടാന കൂട്ടത്തെ കണ്ടത്. തൊഴിലാളികള്‍ ബഹളം വച്ചെങ്കിലും കാട്ടാന വിട്ടുപോകാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ക്കടുവില്‍ പാട്ടകൊട്ടിയും ബഹളം വച്ചുമാണ് മാറ്റാനായത്. ഇതിനിടെ തൊഴിലാളികള്‍ക്ക് നേരെയും കാട്ടാനകള്‍ പാഞ്ഞടുത്തു.സ്ത്രികളടക്കമുളള തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൊമ്പന്‍മാരടക്കം പതിനാറു ആനകളും രണ്ടു കുട്ടിയാനകളും ഉണ്ടായിരുന്നു. അറുപതോളം റബ്ബര്‍ മരങ്ങളാണ് ചെന്നാപ്പാറ താഴെ ഭാഗത്ത് കാട്ടാനകള്‍ നശിപ്പിച്ചത്. ചെന്നാപ്പാറ താഴെ ഭാഗത്തു നിന്നും നടന്നു നീങ്ങിയ കൂട്ടം രാത്രി വൈകിയും ചെന്നാപ്പാറ ടോപ്പു ഭാഗത്ത് ബി ഡിവിഷനിലെ ഐ.പി.ഫീല്‍ഡില്‍ തമ്പടിച്ചിരിക്കുകയാണ്. ഏതു സമയവും ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് ആകൂട്ടമിറങ്ങാന്‍ സാധ്യതഏറെയാണ്.  


മേഖലയില്‍ കാട്ടാന കൂട്ടമിറങ്ങുന്നത് പുതിയ സംഭവമല്ല. 

തോട്ടത്തില്‍ മണിക്കല്‍ മുതല്‍ മതമ്പ വരെ നിരവധി തവണ കാട്ടാന ശല്യം ഉണ്ടായിട്ടുണ്ട്.മുന്‍ കാലങ്ങളില്‍ ഒറ്റപ്പെട്ട വരവായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൂട്ടത്തോടെ ആനയെത്തുന്നത് ഭീതിയുണ്ടാക്കുകയാണ്. കൃഷിയിടങ്ങള്‍ നശിപ്പിച്ചിരുന്ന ആനകൂട്ടം ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളടക്കമുളള വര്‍ യാത്ര ഒഴിവാക്കിയിരുന്നു. കൂടാതെ എസ്റ്റേറ്റിലെ സ്‌കൂള്‍ ആഴ്ചകളോളം അടച്ചിടാനും ഇടയാക്കിയിട്ടുണ്ട്.

Follow us on :

More in Related News