Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് ആശുപത്രിയിൽ ഓണസദ്യയൊരുക്കി സന്നദ്ധ സേവന സംഘടന ആശ്രയ.

16 Sep 2024 15:43 IST

santhosh sharma.v

Share News :

വൈക്കം: സന്നദ്ധ സേവന സംഘടനയായ വൈക്കം ആശ്രയ വൈക്കം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണ സദ്യയൊരുക്കി. ഓണത്തിനും ആശുപത്രിയിൽ കഴിയേണ്ടി വന്നവർക്ക് പപ്പടം പഴം പായസം ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയത്.

 വൈക്കം നഗരസഭ ചെയർപേർസൺ പ്രീതരാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അദ്ധ്യയതയിൽ ചേർന്ന യോഗത്തിൽ സന്തോഷ് ചക്കനാടൻ,ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ പി.വി. ഷാജി, വി. അനൂപ്, വർഗ്ഗീസ് പുത്തൻചിറ , പി.ഡി.ബിജിമോൾ, രാജശ്രീ വേണുഗോപാൽ ,സി.സുരേഷ് കുമാർ, ടി.സി. ദേവദാസ്, വൈക്കം ജയൻ, എം.എസ് മനീഷ്, ശ്രീദേവി അനിരുദ്ധൻ, ചന്ദ്രിക ഉണ്ണികൃഷ്ണൻ, ഐശ്വര്യ എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News