Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2024 08:15 IST
Share News :
ട്രാഫിക്ക് സിഗ്നൽ വീണ്ടും തകരാറിലായി
പറവൂർ: ചേന്ദമംഗലം കവലയിലെ ട്രാഫിക്ക് സിഗ്നൽ സംവിധാനം വീണ്ടും തകരാറിലായി.
നഗരത്തിലെ പ്രധാന കവലകളിലെല്ലാം മാസങ്ങളായി ട്രാഫിക്ക് സിഗ്നലുകൾ പ്രവർത്തനരഹിതമാണ്. ചേന്ദമംഗലം കവലയിൽ അടിക്കടി ഉണ്ടായ അപകടങ്ങളും, ഒരു മാസം മുമ്പ് നടന്ന അപകടത്തിൽ ഒരാൾ മരിക്കാനിടയായതും ട്രാഫിക്ക് സിഗ്നലിൻ്റെ അഭാവം മൂലമാണെന്ന് ആക്ഷേപം ശക്തമായിരുന്നു. ട്രാഫിക്ക് സിഗ്നലുകളുടെ തകരാറുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭ ഭരണാധികാരികളുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു. ഇതിനെ തുടർന്നാണ് സിഗ്നലുകൾ സ്ഥാപിച്ച ഏജൻസിയുടെ സഹായത്തോടെ തകരാറുകൾ പരിഹരിച്ചെന്ന് നഗരസഭ അവകാശപ്പെട്ടത്.എന്നാൽ ദിവസങ്ങൾ പിന്നിടും മുമ്പേ സിഗ്നൽ സംവിധാനം വീണ്ടും തകരാറിലായി.
പറവൂരിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ളിടത്തേക്ക് പച്ചയും, ചുവപ്പും സിഗ്നലുകൾ ഒരുമിച്ച് തെളിയും. ഇതേ സമയം തന്നെ പുല്ലംകുളം ഭാഗത്ത് നിന്നും ആലുവ, ചേന്ദമംഗലം ഭാഗത്തേക്കുള്ള പച്ച സിഗ്നലും തെളിഞ്ഞു കിടക്കും. സിഗ്നൽ തകരാറാണെന്ന് മനസിലാക്കാതെ വാഹനങ്ങൾ ഒരുമിച്ച് കവലയിലേക്കെത്തുന്നത് ഗതാഗതകുരുക്കിന് വഴിവക്കും. മാത്രമല്ല അമിതവേഗതയിൽ അശ്രദ്ധമായി എത്തുന്ന വാഹനങ്ങൾ അപകടം വരുത്തുകയും ചെയ്യും. അപകടങ്ങൾ തുടർക്കഥയാകുന്ന ഇവിടെ വീണ്ടും അപകടം ക്ഷണിച്ചു വരുത്തുന്ന നടപടിയാണ് നഗരസഭയുടെ അനാസ്ഥ മൂലം ഉണ്ടാകുന്നത്. പ്രശ്ന പരിഹാരത്തിന് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർക്കാൻ നഗരസഭാധ്യക്ഷ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ തുടങ്ങുമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ടി വി നിഥിൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.