Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 09:43 IST
Share News :
കൂനമ്മാവ് ഇന്ദിരാജി റോഡിൽ വെള്ളക്കെട്ട്
പറവൂർ: വിദ്യാർത്ഥികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന കൂനമ്മാവ് ഇന്ദിരാജി റോഡിലെ വെള്ളക്കെട്ട് ജനങ്ങളെ വലയ്ക്കുന്നു.
കോട്ടുവള്ളി - വരാപ്പുഴ പഞ്ചായത്ത് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ഇവിടെ നിന്ന് കുറച്ച് ദൂരെയുള്ള തോട്ടിലേക്ക് കാനനിർമിച്ച് വെള്ളം ഒഴുക്കിവിട്ടാൽ പ്രശ്നത്തിന് പരിഹാരമാകും.
റോഡിൽ വെള്ളം ഉയരുമ്പോൾ സമീപത്തെ വീടുകളുടെ വരാന്തയിൽ വരെ വെള്ളം കയറും. വെള്ളക്കെട്ട് മൂലം ഈ ഭാഗത്ത് സാംക്രമിക രോഗ സാധ്യതയും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഈ ഭാഗത്ത് ഒരാൾ മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞിരുന്നു. ഏറെ നാളായി തുടരുന്ന വെള്ളക്കെട്ട് ഈ ഭാഗത്തെ നിരവധി കുടുംബങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. കഴിഞ്ഞ ദിവസ ജനങ്ങൾ ഒപ്പിട്ട നിവേദനം കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറിക്കു നൽകി.
Follow us on :
Tags:
More in Related News
Please select your location.