Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2025 20:37 IST
Share News :
കൊക്കയാർ :
പുലി നഖവും ആന കൊമ്പും വീട്ടിൽ സൂക്ഷിക്കുന്നവർ നാട്ടിൽ വിലസുമ്പോൾ വേടനു നേരെ മനപൂർവ്വം ഉപദ്രവിക്കുന്നത് നീതി നിഷേധമാണെന്ന്
സി.എസ്. ഡി.എസ്. സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ്. സി.എസ്. ഡി. എസ്. വെംബ്ലി കുടുംബ യൂനിറ്റ് സംഘടിപ്പിച്ച അയ്യങ്കാളി ജൻമദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദളിതർക്കു നേരെ രാജ്യത്ത് അതിക്രമം വർധിക്കുകയാണ്.
അധസ്ഥിതരെ തിരഞ്ഞു പിടിച്ചു അക്രമിക്കുകയും നീതി നിഷേധിക്കുകയും പതിവു സംഭവമായി മാറിയതായും കെ.കെ. സുരേഷ് പറഞ്ഞു.
അയ്യങ്കാളിയുടെ പേരിൽ സംസ്ഥാനത്ത് സർവ്വകലാശാല ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻ്റ് സ്വരൂപ് രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ
സംസ്ഥാന കമ്മറ്റിയംഗം അനീഷ് ചാക്കോ , പഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക്, ഹിദായ ജുമാ മസ്ജിദ് ഇമാം സഫ് വാൻ മൗലവി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത് കെ. ശശി, പഞ്ചായത്തംഗം കെ.എൽ. ദാനിയേൽ, ബാങ്ക് ബോർഡ് മെമ്പർമാരായ നൗഷാദ് വെംബ്ലി , ഈപ്പൻ മാത്യു, ശാലിനി രവി , സന്തോഷ് ഇ.ആർ വി.കെ. ബിജു, പി.പി. ഷാജി, വി.ടി. ബാലചന്ദ്രൻ, ഇ. എൻ. ശ്രീകുമാർ,വത്സല സുരേഷ് എന്നിവർ സംസാരിച്ചു. എഴുത്തുകാരി കെ.സി അനിത മോളെ യും 'വിവിധ തലങ്ങളിൽ ശ്രദ്ധ നേടിയവരെയും സമ്മേളനത്തിൽ ആദരിച്ചു. വിവിധ കലപരിപടികളും ഇതിൻ്റെ ഭാഗമായി നടത്തി
Follow us on :
More in Related News
Please select your location.