Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 13:04 IST
Share News :
ഇടുക്കി: വിലയും വിളവും മെച്ചമായപ്പോൾ കൃഷി നശിപ്പിക്കലിനാൽ വലഞ്ഞ് ഏലം കർഷകർ. വേനലിൽ തകർന്നടിഞ്ഞ ഏലം കൃഷി വിളവിലും വിലയിലും
മെച്ചമായി മുന്നോട്ടു വരുമ്പോൾ പുതിയ പ്രതിസന്ധിയായി ഒച്ച് ശല്യം. കൂട്ടമായെത്തുന്ന തത്തകളും
കുരങ്ങും കാട്ടുപന്നിക്കും പിന്നാലെയാണ് ഏലം കർഷകർക്ക് വില്ലനായി ഒച്ച് ശല്യം വ്യാപകമായിരിക്കുന്നത്. കാട്ടുപന്നികളും കുരങ്ങുകളും കൂട്ടമായെത്തി ഏലം ചെടികൾ ഒന്നാകെ നശിപ്പിക്കുകയാണെങ്കിൽ തത്തകൾ കൂട്ടമായെത്തി ഏലം ശരങ്ങളും കായകളും തിന്നു മുറിച്ചിട്ട് നശിപ്പിക്കുകയാണ് രീതി. ഇതിൽ നിന്നും വ്യത്യസ്ഥമായി പൂക്കൾ തിന്ന് നശിപ്പിക്കുകയാണ് ഒച്ചുകളുടെ രീതി. അതുകൊണ്ട് തന്നെ കായ പോലും പിടിക്കാതെ വിളവ് നശിക്കുകയാണ്. ഏലത്തിന് മാത്രമല്ല പച്ചക്കറി കൃഷികളിലും ഒച്ചുകളുടെ ശല്യം രൂക്ഷമാണെന്ന് കർഷക ഷേർളി സാബു പറയുന്നു.
ഒച്ചിനെ നശിപ്പിക്കാനായി കാബേജ് ഇലകളും മറ്റും കീടനാശിനി തളിച്ച് കൃഷിയിടത്തിൽ വെച്ച ശേഷം അവയെ ആകർഷിച്ച് ഭക്ഷണമായി നൽകി കൊല്ലുകയാണ് കർഷകർ ചെയ്യുക. കെണി വെച്ചാലും ഒച്ചു ശല്യം പരിഹരിക്കാൻ പൂർണമായും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. രാത്രിയിലാണ് ഒച്ച് ശല്യം എറുക. രാവിലെ തൊഴിലാളികൾ ഇവയെ പെറുക്കി മാറ്റുമെങ്കിലും അപ്പോഴേക്കും ഒച്ചുകൾ പൂവ് നശിപ്പിച്ചിരിക്കും. സ്വന്തം കൃഷിയിടത്തിലെ നശിപ്പിച്ചാലും മറ്റ് സമീപ സ്ഥലങ്ങളിൽ നിന്നും ഒച്ചുകൾ വ്യാപകമായി എത്തുന്നതിനാൽ ഇവയുടെ ശല്യത്തിന് കാര്യമായ കുറവ് ഉണ്ടാകാറില്ല.
Follow us on :
More in Related News
Please select your location.