Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2024 16:30 IST
Share News :
മാള:
കരുവിലശ്ശേരി പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ ഉരുപ്പടികളുടെ വിതരണം നടക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് വിശദമായി കാര്യങ്ങൾ അന്വേഷിക്കുകയുണ്ടായി.
കൊടുങ്ങല്ലൂർ പോസ്റ്റൽ ഇൻസ്പെക്ടറെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. താൽക്കാലികമായി ഒരാളെ നിയമിക്കുകയും കെട്ടിക്കിടക്കുന്ന പോസ്റ്റൽ ഉരുപ്പിടികൾ അടിയന്തിരമായ വിതരണം നടത്തുവാൻ ആവശ്യമെങ്കിൽ മറ്റൊരാളെ കൂടി നിയമിച്ച് പ്രശനം പരിഹരിക്കാമെന്ന് പോസ്റ്റൽ ഇൻസ്പെക്ടർ രജനി ഉറപ്പുനൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
വൈസ് പ്രസിഡൻ്റ് ഡൊമനിക് ജോമോൻ, മെമ്പർമാരായ ഷിജി യാക്കോബ്, ജുമൈല സഗീർ എന്നിവരും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.