Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം ഗ്രാമപഞ്ചായത്തിലെ കുറുവേലി പാലത്തിന് താഴെ, തോടിന്റെ ബണ്ടു ബലപ്പെടുത്തി ഉയരത്തിൽ തടയണ നിർമ്മിക്കണമെന്ന് ആവശ്യമുയരുന്നു

13 Jun 2024 21:47 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: മുളക്കുളം ഗ്രാമപഞ്ചായത്തിലെ കുറുവേലി പാലത്തിന് താഴെ തോടിൻ്റെ ബണ്ടു ബലപ്പെടുത്തി ഉയരത്തിൽ തടയണ നിർമ്മിച്ച് പൊതുജനത്തിന് നീന്തലിനും കുളിക്കാനും ഉപയോഗപ്പെടുന്ന ഒരു ചെറിയ ജലാശയമാക്കി മാറ്റണമെന്നാവശ്യപ്പെട്ടു ജനകീയ പ്രതികരണ വേദി മുളക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി.

കഴിഞ്ഞ മഴയിൽ തകർന്ന തോടിന്റെ ബണ്ടു നിർമ്മിച്ച് തോടിനോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്ത് വെള്ളം കെട്ടികിടക്കുന്ന പുറം പോക്കു സ്ഥലവും കൂടി ഏറ്റെടുത്താൻ മനോഹരമായ തടാകം ഉണ്ടാക്കാൻ കഴിയും. കൂടാതെ ഇടയാറ്റ് പാടശേഖരത്തിലെ കൃഷിക്കും ഈ തടാകത്തിലെ വെള്ളം ഉപയോഗിക്കാനും കഴിയും.

വേനൽക്കാലത്ത് കനാൽ ജലം കൂടി ലഭിക്കുമെന്നതിനാൽ ഇത് പന്ത്രണ്ട് മാസവും ജലസമൃദ്ധമായിരിക്കും. ഇതോടെ സമീപത്തെ വീടുകളിലെ കിണറുകളിൽ ജലനിരപ്പ് ഉയർന്ന് കുടിവെള്ള ക്ഷാമവും പരിഹരിക്കാനാവും. ജില്ലാ പഞ്ചായത്ത്, എം.എൽ.എ, എം.പി. എന്നിവരുടെ സഹകരണത്തോടെ ഒരു പദ്ധതി തയാറാക്കി രേഖ മൈനർ ഇറിഗേഷൻ വകുപ്പിന് സമർപ്പിച്ച്‌ പ്രാവർത്തികമാക്കണമെന്ന് ജനകീയ പ്രതികരണ വേദി സംസ്ഥാന കോർഡിനേറ്റർ രാജു തെക്കേക്കാല നിവേദനത്തിൽ ആവശ്യപ്പെട്ടു.



Follow us on :

More in Related News