Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2026 23:49 IST
Share News :
ദോഹ: ജീവ കാരുണ്യ സേവന പ്രവർത്തന മേഖലയിൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന കാസർകോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു കാസർകോടൻ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരത്തോളം പേർ നോമ്പ് തുറയിൽ പങ്കെടുത്തു.
എല്ലാ റമളാനിലും നടത്തി വരുന്ന 'ഒരു കാസർകോടൻ നോമ്പ് തുറ' ഇപ്രാവശ്യം അംഗങ്ങളും സംഘടനാബന്ധുക്കളും അവരുടെ കുടുംബങ്ങളും ചേർന്നതോടെ നാട്ടുകാർക്കിടയിലെ സൗഹൃദങ്ങൾ പുതുക്കാനുള്ള ഒരു വേദിയായി മാറി. ദോഹ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി.
പ്രസിഡന്റ് ലുക്ക്മാനുൽ ഹക്കിം, ജനറൽ സെക്രട്ടറി ആദം കുഞ്ഞി, ട്രഷറർ ബഷീർ സ്രാങ്ക്, നോമ്പ് തുറ കമ്മിറ്റി ചെയർമാൻ ഫൈനൽ ഫില്ലി, ജനറൽ കൺവീനർ ഷെഫീഖ് ചെങ്കള, മൻസൂർ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാർ, ഹാരിസ് പി.എസ്, അലി ചേരുർ, ശാക്കിർ കാപ്പി, ഹാരിസ് ഏരിയാൽ, സാബിത്ത് തുരുത്തി, അൽത്താഫ്, ഹാരിസ് ചൂരി, ഷംനാസ്, ജാഫർ കലങ്കാടി, ഷഹീൻ എം.പി., ജാഫർ പള്ളം, നൗഷാദ് പൈക്ക, ഷാനിഫ് പൈക, സലീം പള്ളം, ശഹസാദ് ചെങ്കള, ഫൈസൽ മൊയ്തീൻ, റഷീദ് ഹസ്സൻ, ശംസുദ്ധീൻ ചൂരി, ഹാരിസ് മദീന, റഫീഖ് കുന്നിൽ, റിയാസ് മാന്യ, ഖലീൽ ഉംബാബ്, ഷകീബ് എം.പി, ഉസ്മാൻ, അഷ്‌റഫ് കൊളുത്തുങ്കര, റിസ്വാൻ പള്ളം, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ് യുസഫ്, അർഷാദ് ആദം, സക്കീർ തായൽ, ഷബീർ അബ്ബാസ്, നൂറുദ്ധിൻ ചെർക്കള, മഹമൂദ് മാറ, ജാസിം മാസ്‌കം, ഷരീഫ് മധൂർ, അൻവർ കടവത്ത്, മാഹിൻ കുന്നിൽ മൊഗ്രാൽ, റിയാസ് ബ്രൂക്ക്സ്, ബാഫിൽ, ഷമ്മു, ഷഹാദ് ശംസുദ്ദീൻ, കബീർ മധൂർ, ബാദ്ഷ ഷാക്ക്, ഖാദർ കെ.കെ. പുറം എന്നിവർ നേത്രത്വം നൽകി,
Follow us on :
Tags:
More in Related News
Please select your location.