Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം വെളിനെല്ലൂരിൽ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്റർ ലാബബോറട്ടറി വരുന്നു - മന്ത്രി ജെ.ചിഞ്ചുറാണി

13 Jul 2024 17:46 IST

R mohandas

Share News :

കൊല്ലം: കൊല്ലം ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെൻ്റർ ലബോറട്ടറി തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ മൃഗസംരക്ഷണവകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സുസജ്ജമായലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും. 

വന്യജീവികളുടേതടക്കം ആരോഗ്യ പരിശോധനകൾ നടത്താനുമാകും.  കർഷകർക്കും അരുമമൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകും പുതിയ സംവിധാനം. 

പാലുല്പാദന വർദ്ധനവിന് വിഘാതമായി നിൽക്കുന്ന വന്ധ്യതാപ്ര ശ്നപരിഹാരത്തിനായി ചിതറയിൽ വന്ധ്യത മാനേജ്മെൻ്റ് മൊബൈൽ സെൻ്റർ ഉടൻ പ്രവർത്തനമാരംഭിക്കും. കുര്യോട്ടുമലയിൽ സ്ഥിരമായി നായ അഭയകേന്ദ്രവും എ.ബി.സി സെൻ്ററും സ്ഥാപിക്കും.  

കർഷകർക്കുള്ള നഷ്ട പരിഹാരം അതിവേഗത്തിൽ നൽകാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ഡോക്ടർമാരുടെ സേവനം കാലതാമസം കൂടാതെ നൽകാനും കഴിയണം.

 രോഗപ്രതിരോധനടപടികൾ കുറ്റമറ്റരീതിയിൽ സമയബന്ധിതമായി നടത്തിവരികയാണ്. 

പശുക്കളുടെ പാലുത് പാദന വർധനയ്ക്കും സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്. 182ബ്ളോക്കുകളിലും ആംബുലൻസ് സൗകര്യം സജ്ജമാക്കി വരുന്നു. രാത്രികാല സേവനവും ഉറപ്പാക്കുന്നു. 

പക്ഷിപനി നിയന്ത്രിക്കാൻ സുശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 30 കോടിയോളം രൂപയാണ് ഇതിനായി ചിലവായത്. കേന്ദ്രസർക്കാരിന്റെ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ, മീറ്റ് പ്രൊഡക്ടേഴ്സ് ഓഫ് ഇന്ത്യ എന്നിവ വഴി പക്ഷിപനിബാധിത മേഖലകളിലെ ഭക്ഷ്യഇറച്ചിയുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


 ജില്ലാ കലക്ടർ എൻ. ദേവിദാസ് അധ്യക്ഷനായി.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ,ആത്മ ഡെപ്യൂട്ടി ഡയറക്ടർ,ഡോ.പി.കെ. ആനന്ദ്

എന്നിവർ സംസാരിച്ചു

Follow us on :

More in Related News