Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാന ശല്യം : മോതിരക്കണ്ണി സെൻ്ററിൽ പ്രതിഷേധയോഗം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു

13 Jun 2024 22:25 IST

WILSON MECHERY

Share News :


മോതിരക്കണ്ണി ജനവാസ മേഖലയിൽ മനുഷ്യജീവനും കാർഷിവിളകൾക്കും ഭീഷണിയായി തുടർച്ചയായ കാട്ടാനശല്യം രൂക്ഷമായിട്ടും നടപടികൾ സ്വീകരിക്കാത്ത ഫോറസ്റ്റ് അധികൃതർക്കെതിരെ കോൺഗ്രസ് (ഐ) പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധം നടന്നു.

ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.

മോതിരക്കണ്ണിയില്‍ കാട്ടാന നാശനഷ്ടം വരുത്തിയ കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും നാശനഷ്ടത്തിന്റെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കൃഷിയിടങ്ങളില്‍ എത്താതിരുന്നത് വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനകൂട്ടം നാശനഷ്ടമുണ്ടാക്കിയ കൃഷിയിടവും എം.പി. സന്ദര്‍ശിച്ചു. കടം വാങ്ങിയും പലിശക്ക് എടുത്തും കൃഷിചെയ്തുണ്ടാക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലയില്ലാത്ത അവസ്ഥയും മലയോരമേഖല മുഴുവന്‍ വന്യമൃഗങ്ങളുടെ ശല്യവും അധ്വാനിക്കുന്ന മണ്ണില്‍ ജീവിക്കാനാവാത്ത ദയനീയ അവസ്ഥയാണെന്നും യോഗം അധ്യക്ഷനായ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ. പറഞ്ഞു. വാര്‍ച്ചര്‍മാരെയും ആര്‍.ആര്‍.ടി. യെയും ഉപയോഗിച്ച് പ്രദേശത്തെ കാട്ടാനശല്യത്തെ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, പരിയാരം പഞ്ചായത്ത് അംഗം ഡെന്നി ആന്റണി, ഡിസിസി മെമ്പര്‍ ഡേവീസ് കരിപ്പായി, പി.പി. പോളി, സി.വി. ആന്റണി, ജോസ് പടിഞ്ഞാക്കര, ലിന്‍സന്‍ നടവരമ്പര്‍, റാഫി കല്ലുപാലത്തില്‍, സോനു ജോണ്‍സന്‍, അന്തോണീസ് തോട്ട്യാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News