Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം തോട്ടകം ചെട്ടി മംഗലത്ത് വള്ളം പുഴയിൽമറിഞ്ഞ് രണ്ട് പേരുടെ ജീവൻ പോലിഞ്ഞ ദുരന്തത്തിന് ഒരാണ്ട്.

21 Jun 2024 09:41 IST

santhosh sharma.v

Share News :

വൈക്കം: തോട്ടകം ചെട്ടി മംഗലത്ത് ബന്ധുവിൻ്റെ മരണവാർത്ത അറിഞ്ഞ് പുഴയ്ക്ക് അക്കരെയുള്ള വീട്ടിലേക്ക് മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുണ്ടാർ പുഴയിലൂടെ വള്ളത്തിൽ പോകുന്നതിനിടെ

വള്ളം മുങ്ങി യു.കെ.ജി വിദ്യാർഥി ഉൾപ്പടെ കുടുംബത്തിലെ രണ്ട് പേർ മരിച്ച നാടിനെ നടുക്കിയ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ ജൂൺ 21 ന് വൈകിട്ട് 5 മണിയോടെയാണ് ബന്ധുവിൻ്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനായി തലയാഴം പഞ്ചായത്തിൽ ചെട്ടിക്കരി ഭാഗത്തുള്ള വീട്ടിലേക്ക്  മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുണ്ടാർ പുഴയിലൂടെ വള്ളത്തിൽ പോകുന്നതിനിടെ ആറംഗ കുടുംബം സഞ്ചരിച്ച വള്ളം മറിഞ്ഞ്   

ഉദയനാപുരം കൊടിയാട് പുത്തൻതറ വീട്ടിൽ ശരത്, സഹോദരിയുടെ മകൻ ഇവാൻ എന്നിവർ മുങ്ങി മരിച്ചത്. മറ്റ് നാല് പേരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഉദയനാപുരം പഞ്ചായത്തിലെ ചെട്ടിമംഗലം, തലയാഴം പഞ്ചാ യത്തിലെ തോട്ടകം പ്രദേശങ്ങളെ ബന്ധിപ്പിച്ച് കരിയാറിന് കുറുകെ

പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ഇതു വഴിയുള്ള പൊതുമരാമത്ത് വകുപ്പ് കടത്ത് അധികൃതർ നിർത്തിയതോടെ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങൾക്ക്.ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കടത്ത് കടത്തുകാരൻ അസുഖബാധിതനായതോടെ മാസങ്ങളായി മുടങ്ങിയിരിക്കുന്ന സ്ഥിതിയാണ്. വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിയാണ് വൈക്കം ടൗൺ, തോട്ടകം, ഉല്ലല തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നത്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് മുൻകൈയെടുത്ത് അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. അസുഖം മൂർച്ഛിക്കുമ്പോഴും അപകങ്ങൾ സംഭവിക്കുമ്പോഴും ഇവരെ ആശുപത്രിയിൽ സമയത്ത് എത്തിക്കാൻ കഴിയാതിരുന്നത് മൂലം നിരവധി പേരുടെ ജീവനാണ് പതിറ്റാണ്ടുകൾക്കിടെ നഷ്ട്ടപ്പെട്ട് പോയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് പാലം നിർമ്മിക്കുന്നതിന് മുൻപ് നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പാലം നിർമ്മിച്ചാൽ മാത്രമേ പ്രദേശത്തെ യാത്രാദുരിതം പൂർണമായി പരിഹരിക്കാൻ കഴിയൂ.


Follow us on :

More in Related News