Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം

30 Apr 2024 22:36 IST

Basheer Puthukkudi

Share News :


കുന്നമംഗലം : ദിനംപ്രതി കൂടി വരുന്ന കൊടിയ വേനൽ ചൂടിൽ വെന്തുരുകുന്ന നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആശ്വാസ കുളിര് പകരാനായി  കുന്നമംഗലം കോ ഓപറേറ്റീവ് ബാങ്ക് സംഭാര വിതരണം ആരംഭിച്ചു. കുന്നമംഗലം പുതിയ ബസ്സ് സ്റ്റാൻ്റിൽ നീതി സ്റ്റോറിന് സമീപം സജ്ജമാക്കിയ തണ്ണീർ പന്തലിലൂടെയാണ് ബാങ്കിൻ പ്രവർകർ സംഭാരവിതരണ പദ്ധതി നടപ്പിലാക്കിയത്. രാവിലെ 11 മുതൽ 1 മണി വരെയാണ് സൗജന്യ സംഭാരവിതരണം.

 ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.അനിൽകുമാർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് കെസി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

Follow us on :

More in Related News