Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോട്ടറി ക്ഷേമനിധി; ഭൂരിഭാഗം തൊഴിലാളികളും അംഗങ്ങളാകാത്തത് ഗൗരവമായി കാണണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

03 Dec 2024 19:33 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ലോട്ടറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ഇതര ക്ഷേമനിധിയേക്കാള്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുമ്പോഴും ഭൂരിപക്ഷം തൊഴിലാളികളും അംഗങ്ങളാകാത്തത് ഗൗരവമായി കാണണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ലോട്ടറി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അംഗപരിമിതര്‍ക്കും അശരണര്‍ക്കും ഒരു ജീവിതമാര്‍ഗമാണ് ലോട്ടറി വില്‍പ്പന. 1969ല്‍ സംസ്ഥാനത്താരംഭിച്ച ലോട്ടറി ടിക്കറ്റൊന്നിന് 10 രൂപയും ഒന്നാം സമ്മാനം 50,000 രൂപയും ആയിരുന്നത് ടിക്കറ്റിന് 40 രൂപയും ബംബര്‍ സമ്മാനം 25 കോടിയുമായി ഉയര്‍ന്നു. ലോട്ടറി വരുമാനത്തിന്റെ ലാഭവിഹിതം ഉപയോഗിച്ചാണ് തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ചികിത്സ-വിദ്യാഭ്യാസ-മറ്റ് ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. അശരണരായവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം ലോട്ടറി ജനകീയമാക്കാന്‍ കഴിഞ്ഞതായും ഇവര്‍ക്കുള്ള അംഗീകാരത്തിന്റെ ഭാഗമാണ് യൂണിഫോം വിതരണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി. സുകുമാര്‍, കൗണ്‍സിലര്‍ ജോസഫ് ജോണ്‍, ജി. ഗിരീഷ് കുമാര്‍, ആര്‍. വിനോദ്, അനില്‍ ആനിക്കനാട്ട്, വി.എന്‍ രവീന്ദ്രന്‍, എം.ആര്‍ സഹജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News