Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതിക്ഷോഭം: കുന്നമംഗലം പഞ്ചായത്ത് അടിയന്തിര യോഗം ചേർന്നു

30 Jul 2024 11:49 IST

Basheer Puthukkudi

Share News :

കുന്നമംഗലം: കുന്നമംഗലം പഞ്ചായത്തിൽപ്പെടുന്ന പൂനൂർ പുഴ , ചെറുപുഴ എന്നിവിടങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കുന്നമംഗലം പഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്നു. വെള്ളം കയറി തുടങ്ങിയ വീടുകളിൽ നിന്ന് അടിയന്തിരമായി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിക്കാൻ തീരുമാനിച്ചു. ആളുകളെ മാറ്റി താമസിപ്പിക്കേണ്ട വാർഡുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി അനിൽകുമാർ. ചെയർപേഴ്സൺമാരായ ചന്ദ്രൻ തിരുവലത്ത്, ഷബ്ന റഷീദ്, മെമ്പർമാരായ ബൈജു ചോയിമടത്തിൽ, ശിവാനന്ദൻ, സുരേഷ് ബാബു, ധർമ്മത്നൻ മണ്ണത്തൂർ, ഷൈജ വളപ്പിൽ, ലീന വാസുദേവൻ, പി. കൗലത്ത്, ഷമീറ അരിപ്പുറം, ലിബിന രാജേഷ്, അംബിക ദേവി ഫാത്തിമ ജസ്ലി,വില്ലേജ് ഓഫീസർ, മനോജ്, പഞ്ചായത്ത് സെക്രട്ടറി ഇന്ദു , ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News