Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ മർദ്ദിച്ച് കയ്യിലിരുന്ന മൊബൈൽ ഫോൺ കവർന്ന കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

16 Aug 2024 21:22 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: യുവാവിനെ മർദ്ദിച്ച് കയ്യിലിരുന്ന മൊബൈൽ ഫോൺ കവർന്ന കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് മാധവശേരി ഭാഗത്ത് കുറയൻകേരിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (31), തിരുവാർപ്പ് തൈചേരിൽ ഭാഗത്ത് തൈചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (27), തിരുവാർപ്പ് മാധവശേരി ഭാഗത്ത് തേവർക്കാട്ട്ശേരി വീട്ടിൽ നിഖിൽ (30), കുമരകം ചന്ത കവല ഭാഗത്ത് ഈഴകാവിൽ വീട്ടിൽ ആരോമൽ (28) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രി 9:30 മണിയോടുകൂടി കുമരകത്ത് പ്രവർത്തിക്കുന്ന ബാറിന് സമീപം വച്ച് കായംകുളം സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഐഫോൺ കവർച്ച ചെയ്തു കടന്നുകളയുകയായിരുന്നു.

Follow us on :

More in Related News