Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2024 12:38 IST
Share News :
പുതിയ ദേശീയ പാത പറവൂരിൻ്റെ ജലപാത മുടക്കുന്നു
പറവൂർ: ദേശീയ പാത 66 ൽ പറവൂർ പുഴക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലം പറവൂരിൻ്റെ ജലപാതയുടെ അവശേഷിക്കുന്ന സ്വപനങ്ങളെയും തല്ലിക്കെടുത്തുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ളതും മുസ് രിസ് ഹെറിറ്റേജ് ടൂറിസവുമായി ബന്ധപ്പെടുത്തി പുതിയ സാധ്യതകളിലേക്ക് വഴിതുറക്കുന്നതുമായ പരമ്പരാഗത ജലപാതയാണ് പുതിയ പാലത്തിൻ്റെ ഉയരക്കുറവുകൊണ്ട് ഇല്ലാതാവുന്നത്.
രാജഭരണകാലത്ത് നിർമ്മിച്ച മരപ്പാലത്തിനും പിന്നീട് 1978 ൽ സ്ഥാപിച്ച നിലവിലെ പാലത്തിനും തൊട്ടടുത്താണ് ആധുനികതയുടെ അളവുകോൽ കൊണ്ട് നിർമ്മിക്കുന്ന പുതിയ പാലം ഉയരക്കുറവു കൊണ്ട് ഒരു നാടിൻ്റെ പൗരാണികതയെ നോക്കി കൊഞ്ഞനം കുത്തുന്നത്. പുരോഗതിയുടെ പാതയിൽ ജലമെട്രോക്ക് വേണ്ടിയുള്ള മുറവിളി ശക്തമായി കൊണ്ടിരിക്കെയാണ് വേലിയേറ്റ സമയത്ത് മത്സ്യ ബന്ധന യാനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്തവിധത്തിൽ പുതിയ പാലം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം പുഴക്കു കുറുകെ ഗർഡറുകൾ സ്ഥാപിച്ചപ്പോഴാണ് പാലത്തിൻെറ ഉയരക്കുറവ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുന്നത്. ഇതു സംബന്ധിച്ച് അന്വേഷിച്ചപ്പോൾ തങ്ങൾക്കൊന്നുമറിയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
യാത്ര ദുഷ്കരമായതോടെ പറവൂരിൽ നിന്നുള്ള മുസ് രിസ് ബോട്ട് സർവീസുകൾ നിർത്തി. ചേന്ദമംഗലം പാല്യം ജെട്ടിയിൽ നിന്നാണ് പറവൂർ ഭാഗത്തെ മുസ് രിസ് ബോട്ട് സർവ്വീസ് ബോട്ട് സർവ്വീസുകൾ പ്രവർത്തിക്കുന്നത്. പറവൂരിന്റെ ടൂറിസം വികസനത്തിലെ പ്രധാന ഘടകമായ മുസ് രിസ് ബോട്ട് സർവ്വീസ് തടസങ്ങളില്ലാതെ നടത്താൻ കഴിയുന്ന ഉയരത്തിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.