Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ ഗതാഗത കുരുക്ക് രൂക്ഷം.

21 Jun 2024 08:45 IST

R mohandas

Share News :

കൊല്ലം : നഗരത്തിൽ NH 744 കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് വരെയുള്ള റോഡ് നാലുവരിയായി വീതി കൂട്ടി വികസിപ്പിക്കുന്നതിനും കുണ്ടറ പള്ളിമുക്ക് ഫ്ലൈ ഓവർ നിർമാണത്തിനുമായി 447.15 കോടി രൂപ ഭരണാനുമതി നൽകിയിട്ട് 3 വർഷം

കഴിഞ്ഞിട്ടും പദ്ധതി പേപ്പറുകളിൽ മാത്രം ഒതുങ്ങി.


കൊല്ലത്ത് എറ്റവും കൂടുതൽ വാഹനത്തിരക്കുള്ള പാതയായ കൊല്ലം - തിരുമംഗലം ദേശീയ പാത NH 744 ൽ മതിയായ വീതി ഇല്ലാത്ത ഗതാഗത കുരുക്ക് രൂക്ഷമായ കടപ്പാക്കട - രണ്ടാം കുറ്റി - കോയിക്കൽ - കല്ലുംതാഴം - മൂന്നാം കുറ്റി - കരിക്കോട് ഭാഗം നാലുവരിയായി വികസിപ്പിക്കുക എന്നുള്ള ദീർഘ കാലത്തെ ജനങ്ങളുടെ ആവശ്യങ്ങളിൽ ഒന്നും കൊല്ലം നഗരത്തിൻ്റെ കിഴക്കൻ കവാടമായ കുണ്ടറ പട്ടണത്തെ റെയിൽവേ ക്രോസ്സ് എന്നുള്ള കുരുക്കിൽ നിന്നും വേർപെടുത്തുക എന്നുള്ള പതിറ്റാണ്ടുകളുടെ ആവശ്യവുമാണ് അനക്കമില്ലാതെ പേപ്പറിൽ മാത്രം ഒതുങ്ങി കിടക്കുന്നത്. 


കുണ്ടറ - പള്ളിമുക്ക് റയിൽവെ മേൽപ്പാല നിർമാണത്തിന് 39.86 കോടി രൂപ വകയിരുത്തി RBDCK യെ SPV ( Special Purpose Vehicle ) യാക്കി നിർമ്മാണ ചുമതല ഏൽപ്പിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പിന് കൊല്ലം കളക്ടർക്ക് റിക്വസിഷൻ നൽകി.കൊല്ലം LA ജനറൽ സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ നിന്ന് ഇതിനുള്ള നടപടിയും സ്വീകരിച്ചിരുന്നു.എന്നാൽ പിന്നീട് കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ ഗതാഗത കുരുക്ക് കുറയ്ക്കാൻ കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് ജംഗ്ഷൻ വരെ 3 കിലോമീറ്റർ നാലുവരി പാതയാക്കാനും കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിൽ ഫ്ലൈ ഓവറും റയിൽവേ മേൽപ്പാലവും നിർമിക്കാൻ തീരുമാനിച്ചിരുന്നു.ഇതിന് 447.15 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിരുന്നു. പിന്നീട് പദ്ധതിയെക്കുറിച്ച് ഒരു അറിവ് പോലും ഉണ്ടായില്ല.


കൊല്ലം നഗരത്തിൽ നിന്നും കൊട്ടാരക്കര പുനലൂർ പട്ടണങ്ങളിലേക്കും ഇതുവഴി തമിഴ്നാട്ടിലേക്കും ധാരാളം വലിയ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയാണ് കടന്നുപോകുന്നത്. കൂടാതെ നഗരത്തിലെ പല ആവശ്യങ്ങൾക്കായി വരുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ പകൽ സമയങ്ങളിൽ വലിയ വാഹനത്തിരക്കാണ് ഈ പാതയിൽ അനുഭവപ്പെടുന്നത്. മതിയായ വീതിയില്ലാത്തതുമൂലം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡപകടങ്ങളിൽ പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനൊക്കെ പരിഹാരമായി റോഡ് പരമാവധി വീതി കൂട്ടി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.


കുണ്ടറയിലെ റെയിൽവേ മേൽപ്പാലത്തിന്റെ ആവശ്യകത എത്രത്തോളം ഉണ്ടെന്ന് ഒരിക്കൽ കുണ്ടറ പട്ടണത്തിലേക്ക് പോയാൽ മനസ്സിലാകും. ഇളമ്പള്ളൂർ, മുക്കട, പള്ളിമുക്ക് തുടങ്ങി കുണ്ടറ പട്ടണത്തിനുള്ളിൽ തന്നെ മൂന്ന് ലെവൽ ക്രോസുകൾ ആണുള്ളത്. ട്രെയിൻ കടന്നു പോകുന്നതിനായി ലെവൽ ക്രോസുകൾ അടയ്ക്കുമ്പോൾ ഈ മൂന്ന് ഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ട ക്യൂ ആണുള്ളത്. ഇതുമൂലം തന്നെ ദേശീയപാതയിൽ വളരെ വലിയ ഗതാഗത തടസ്സം ഉണ്ടാകുന്നു.പട്ടണത്തിനുള്ളിൽ തന്നെ ഇത്തരത്തിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ അത് കൂടുതൽ ബാധിക്കുന്നത് എമർജൻസി കേസുകളുമായി കടന്നുപോകുന്ന ആംബുലൻസുകളെ ഉൾപ്പെടെയാണ്. ഒപ്പം പട്ടണത്തിനുള്ളിലെ അനധികൃതമായ വാഹന പാർക്കിംഗും പ്രൈവറ്റ് ബസുകളും കെഎസ്ആർടിസി ബസുകളും ആളുകളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിർത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗതടസവും കുണ്ടറ പട്ടണത്തെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 



Follow us on :

More in Related News