Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 21:42 IST
Share News :
താനൂർ : ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച താനൂർ നഗരസഭയിലെ പ്രിയ റോഡ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. താനൂർ പ്രിയം റസിഡൻസി പരിസരത്ത് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ പി രേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ എം ബഷീർ, നഗരസഭ കൗൺസിലർ എ കെ സുബൈർ, സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ഇ ജയൻ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ഒ. കെ ബേബി ശങ്കർ, ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ പ്രണവ് മലോൽ, നഗരസഭ കൗൺസിലർ ഇ കുമാരി, പ്രിയം റസിഡൻസ് അസോസിയേഷൻ പ്രതിനിധി പ്രൊഫ. ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹനീഫ, താഹിറ സിദ്ധിക്ക് തുടങ്ങിയവർ സംബന്ധിച്ചു. 26,78,652 രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 284 മീറ്റർ നീളത്തിൽ ഡ്രൈനേജോടു കൂടിയ കോൺക്രീറ്റ് റോഡാണ് നിർമ്മിച്ചത്.
Follow us on :
Tags:
More in Related News
Please select your location.