Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'കാലാവസ്ഥ കടലെടുക്കുമ്പോൾ' സെമിനാർ

25 May 2024 21:27 IST

Anvar Kaitharam

Share News :

 'കാലാവസ്ഥ കടലെടുക്കുമ്പോൾ' സെമിനാർ


പറവൂർ: 'കാലാവസ്ഥ കടലെടുക്കുമ്പോൾ' എന്ന വിഷയത്തിൽ കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ തിങ്കളാഴ്ച നടക്കും. 

രാവിലെ 10ന് മുനമ്പം കവലയിലുള്ള പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പനങ്ങാട് കേരള സമുദ്ര പഠന സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി മധുസൂദന കുറുപ്പ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ എസ്. ശർമ അധ്യക്ഷനാകും.11.30ന് കാലാവസ്ഥ വ്യതിയാനം ആഘാതങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ കൊച്ചി സർവകലാശാല കാലാവസ്ഥ പഠനകേന്ദ്രം ഡയറക്ടർ ഡോ.എസ് അഭിലാഷ്, 2.30ന് തീരദേശവാസികളുടെ അതിജീവന മാർഗം എന്ന വിഷയത്തിൽ കൊച്ചി സിഎംഎഫ്ആർഐയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. സി രാമചന്ദ്രൻ, നാലിന് കേരളത്തിലെ തീരപ്രദേശങ്ങളിൽ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കുഫോസ് രജിസ്ട്രാർ ഡോ. കെ ദിനേശ് എന്നിവർ ക്ലാസുകൾ നയിക്കും.

Follow us on :

More in Related News