Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 19:57 IST
Share News :
കുന്ദമംഗലം: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ 0.70 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പാഴൂർ സ്വദേശി നാരകശ്ശേരി വീട്ടിൽ അൻവർ (33), വെള്ളലശ്ശേരി സ്വദേശി കുഴിക്കര വീട്ടിൽ ഹർഷാദ് (33) എന്നിവരാണ് പിടിയിലായത്.
18-ാം തീയതി രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെ വെള്ളലശ്ശേരി വയൽ ബസ് സ്റ്റോപ്പിനടുത്ത് പാർക്ക് ചെയ്തിരുന്ന കെ.എൽ 57 വൈ 0845 നമ്പർ ഓട്ടോയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പോലീസിന്റെ വാഹനം കണ്ട ഉടൻ സംശയകരമായ രീതിയിൽ പിന്നിലെ സീറ്റിലേക്ക് എന്തോ ഒളിപ്പിക്കുന്നതായി കണ്ടതോടെ പരിശോധന നടത്തി.
വാഹനത്തിൽ നിന്നും കുഴൽ ഘടിപ്പിച്ച പ്ലാസ്റ്റിക് കുപ്പി, അഞ്ച് സിപ്പ്‌ലോക്ക് കവറുകൾ, കവറുകളിൽ 0.70 ഗ്രാം എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്നുള്ള ലഹരി മാഫിയ സംഘങ്ങളിൽ നിന്നും മൊത്തമായി വാങ്ങി കുന്ദമംഗലം, ചാത്തമംഗലം, എൻ.ഐ.ടി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. ഓട്ടോയിൽ വെച്ചും ലഹരി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
പ്രതി ഹർഷാദിന് നേരത്തെ തന്നെ പല പോലീസ് സ്റ്റേഷനുകളിലുമായി ലഹരി ഉപയോഗം, പൊതുസ്ഥലത്ത് മദ്യപാനം, കലഹസ്വഭാവം തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. എം.ഡി.എം.എയുടെ വിതരണ ശൃംഖല പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും പോലീസ് അറിയിച്ചു.
എസ്.ഐ.മാരായ നിധിൻ, ബൈജു, സി.പി.ഒ. ശ്യാംകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Follow us on :
More in Related News
Please select your location.