Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യോഗ പരിശീലന പദ്ധതിക്ക് തുടക്കമായി

07 Dec 2024 21:45 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

യോഗ പരിശീലന പദ്ധതിക്ക് തുടക്കമായി


കൊടകര പഞ്ചായത്തിന്റെ 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള യോഗ പരിശീലന പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത് പ്രസിഡന്‍ര് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍ര് കെ.ജി.രജീഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു,കൊടകര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്ലീറ്റസ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. ബിജു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗ, കളരി , സൂര്യ നമസ്‌കാരം പ്രദര്‍ശനവുമുണ്ടായി. അവതരിപ്പിച്ചു.

Follow us on :

More in Related News