Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 22:12 IST
Share News :
വൈക്കം: യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന തട്ടിപ്പ് ആരോപണത്തിന് പിന്നിൽ തലയോലപ്പറമ്പിലെ പാർട്ടി യുവജന സംഘടനാ നേതാവ് വസ്തുക്കച്ചവടത്തിന് ഇടനിലനിന്ന് വാങ്ങിയ അഡ്വാൻസ് വാങ്ങിയ തുക തിരികെ ചോദിച്ചതിലുള്ള വിരോധം മൂലമെന്ന് ആരോപിച്ച്
ഒരുവിഭാഗം രംഗത്ത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ക്യാമ്പിലാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തലയോലപ്പറമ്പ് സ്വദേശിയായ ആൽവിൻ ജോർജ്ജിനെതിരെ പ്രവാസിയിൽ നിന്നും പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വാർത്ത പരന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വി.എസ്.ടി മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി പറവൂർ സ്വദേശിയായ പ്രവാസിയിൽ നിന്നും 50 ലക്ഷം തട്ടിയെടുത്തിട്ടുണ്ടെന്ന് കാട്ടി പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പ്രചരണവുമായി രംഗത്ത് വന്നത്. യൂത്ത്ഫ്രണ്ട് (എം) മണ്ഡലം നേതാവായ തലയോലപ്പറമ്പ് സ്വദേശിയും കടുത്തുരുത്തി സ്വദേശിയായ മറ്റൊരു വസ്തു ബ്രോക്കറും ചേർന്ന് ആൽവിനിൽ നിന്നും വസ്തുക്കച്ചവടത്തിന് വേണ്ടി ഇടനില നിന്ന് 13 ലക്ഷം രൂപയോളം പലപ്പോഴായി അഡ്വാൻസ് വാങ്ങിയിരുന്നതായും വസ്തുക്കച്ചവടം നടക്കാതെ വന്നതോടെ ഈ തുക മടക്കിത്തരാൻ ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകാത്തതിനെ തുടർന്ന് ഇവർക്കെതിരെ തലയോലപ്പറമ്പ് പോലീസ് സ്റ്റോഷനുകളിലും വൈക്കം ,കോട്ടയം കോടതികളിലും ആൽവിൻ കേസ് ഫയൽ ചെയ്തിരുന്നതായും പറയപ്പെടുന്നു.മുൻപ് നൽകിയ ഈ കേസ്സിൽ ഒരു വിഭാഗത്തിന് വിരോധം നിലനിന്നിരുന്നു.പാർട്ടി ഘടകങ്ങൾ സംഭവം വിഷയം ചർച്ച ചെയ്തെങ്കിലും പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ് താഴെ തട്ടിലുള്ള നേതാക്കൾ പറയുന്നത്.
അതിനിടെയാണ് കഴിഞ്ഞ ദിവസം ആൽവിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതോടെ പാർട്ടിയിലെ ഒരു വിഭാഗം തട്ടിപ്പ് ആരോപണം അഴിച്ച് വിട്ടതെന്ന്
മറുവിഭാഗം പറയുന്നത്. തട്ടിപ്പ് സംബന്ധമായ വാർത്തക്കെതിരെ പോലിസിലും, പാർട്ടി ചെയർമാൻ ഉൾപ്പടെയുള്ളവർക്കും പരാതി നൽകിയതായാണ് വിവരം. പാർട്ടിക്കുള്ളിലുള്ള ഭിന്നത രൂക്ഷമാക്കാതെ പരിഹരിക്കാൻ ഉന്നത നേതാക്കൾ ഇടപെട്ടതായാണ് സൂചന.
Follow us on :
Tags:
More in Related News
Please select your location.