Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്ത നവകേരളം മികച്ച പ്രവർത്തനത്തിന് പെരുമണ്ണയ്ക്ക് ആദരവ്

06 Apr 2025 14:41 IST

Basheer Puthukkudi

Share News :

.

പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ 2021 മുതൽ തുടക്കം കുറിച്ച "ക്ലീൻപെരുമണ്ണ ഗ്രീൻ പെരുമണ്ണ"മാലിന്യമുക്ത നവകേരളം പ്രവർത്തനത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പെരുമണ്ണ ഗ്രാമപഞ്ചായത്ത് . ജൈവ-അജൈവ മാലിന്യ സംസ്കരണ രംഗത്ത് കഴിഞ്ഞ നാല് വർഷക്കാലമായി പെരുമണ്ണയിൽ വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും എല്ലാ സംഘടനാ സംവിധാനങ്ങളെയും ഇതിൻ്റെ ഭാഗമാക്കുന്നതിനും ഗ്രാമപഞ്ചായത്തിന് സാധ്യമായിട്ടുണ്ട്. പരിമിതമായ എംസിഎഫ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മാലിന്യങ്ങൾ തരംതിരിച്ച് വില്പന നടത്തി ഹരിത കർമ്മ സേനയ്ക്ക് വരുമാനവർദ്ധന ഉൾപ്പെടെ സാധ്യമാക്കാൻ പെരുമണ്ണക്ക് സാധ്യമായി. മാലിന്യ സംസ്കരണം ബിസിനസ് മോഡൽ, ജില്ലയിലെ മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം, എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലയിലെ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം, ജില്ലയിലെ മികച്ച ഹരിത ഗ്രന്ഥാലയമായി തിരഞ്ഞെടുക്കപ്പെട്ടത് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുത്തൂർ ദേശ സേവിനി വായനശാലയാണ്. മാലിന്യമുക്ത സംസ്ഥാനതല പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന "വൃത്തി കോൺക്ലേവിൽ "മാലിന്യ സംസ്കരണം ബിസിനസ് മോഡൽ എന്ന വിഷയത്തിൽ അവതരണം നടത്തുന്നതിന് പെരുമണ്ണയെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Follow us on :

More in Related News